Connect with us

കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്‌നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍

Hollywood

കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്‌നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍

കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്‌നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍

നിരവധി ആരാധകരുള്ള പോപ്പ് താരമാണ് ബ്രിട്‌നി സ്പിയേഴ്‌സ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കാമുകനുമായുള്ള വഴക്കിനെ തുടര്‍ന്ന് പോപ്പ് താരം ബ്രിട്‌നി സ്പിയേഴ്‌സ് അര്‍ദ്ധന ഗ്‌നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയെന്നാണ് വിവരം.

ചെരുപ്പ് ഇടാതെ തലയണയും ബാങ്കറ്റും കൊണ്ട് ശരീരം മറച്ച് നില്‍ക്കുന്ന ബ്രിട്‌നിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. കാമുകന്‍ പോള്‍ റിച്ചാര്‍ഡുമായുള്ള വഴക്കിന് ശേഷം ബ്രിട്‌നി പുറത്തുവന്ന ചിത്രമാണ് ഇതെന്നും പാരാമെഡിക്കല്‍ സേവനം തേടി എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

ചിത്രം വലിയ ചര്‍ച്ചയായതോടെ ബ്രിട്‌നി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഈ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ബ്രിട്‌നി പറയുന്നത്.

‘ഇത് വ്യാജമാണ്. ഓരോ ദിവസം പിന്നിടും തോറും ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുകയാണ്. സത്യം എല്ലായ്‌പ്പോഴും അപ്രിയമാണ്. നുണ പറയാന്‍ ആര്‍ക്കെങ്കിലും എന്നെ പഠിപ്പിക്കാന്‍ സാധിക്കുമോ? ആര്‍ത്തവകാലത്ത് നിയന്ത്രണം വിടുന്ന ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍.’

‘കഴിഞ്ഞ ദിവസം എന്റെ കാലിന്റെ കുഴ തെറ്റി. അപ്പോഴാണ് പാരാമെഡിക്കല്‍ സര്‍വീസ് എന്റെ വാതില്‍ക്കല്‍ നിയമവിരുദ്ദമായി വന്നത്. എനിക്കതൊരു ബുദ്ധിമുട്ട് പോലെ തോന്നിയത്’ എന്നാണ് ബ്രിട്‌നി സോഷ്യല്‍ മീഡിയയില്‍ വിശദീകരണമായി കുറിച്ചത്.

ബ്രിട്‌നിയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. പിതാവ് ജെയ്മി സ്പിയേഴ്‌സിനെ രക്ഷാകര്‍ത്തൃസ്ഥാനത്തുനിന്ന് നീക്കാന്‍ ബ്രിട്ടിന് 13 വര്‍ഷം നിയമപോരാട്ടം നടത്തിയത് വലിയ വാര്‍ത്താപ്രാധാന്യം സൃഷ്ടിച്ചിരുന്നു. മാനസിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ബ്രിട്‌നിയുടെ രക്ഷാകര്‍ത്തൃസ്ഥാനത്ത് പിതാവിനെ നിയമിച്ചിരുന്നത്.

More in Hollywood

Trending

Recent

To Top