ഈ ഭ്രാന്തിലേക്ക് മടങ്ങാൻ എനിക്കാഗ്രഹമുണ്ടെന്ന് പൂർണിമ… ബാഗ് എടുക്കാൻ സമയമായെന്ന് ഓർമ്മിപ്പിച്ച് മഞ്ജു
By
Published on
മഞ്ജു വാരിയർക്കൊപ്പം നടത്തിയ അമേരിക്കൻ യാത്രയുടെ ഓർമകൾ പങ്കുവച്ച് പൂർണിമ ഇന്ദ്രജിത്ത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നടത്തിയ ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ച് പൂർണിമയുടെ ഓർമപുതുക്കിയത്. ഞങ്ങളെ ആരെങ്കിലും ടൈം മെഷിനില്‍ കയറ്റിവിടാമോ എന്ന കുറിപ്പോടെയാണ് താരം മഞ്ജുവുമൊത്ത് നടത്തിയയാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്.
‘നോക്കൂ ഇന്നെന്റെ ഗാലറിയിൽ പൊങ്ങി വന്ന ഓർമകൾ എന്തൊക്കെയാണെന്ന്, കഴിഞ്ഞ വർഷം ഇതേ ദിവസം. ദയവായി ആരെങ്കിലും ഞങ്ങളെയൊരു ടൈം മെഷീനിൽ കയറ്റി വിടാവോ? ഈ ഭ്രാന്തിലേക്ക് മടങ്ങാൻ എനിക്കാഗ്രഹമുണ്ട്! നമ്മുടെ ബാഗുകൾ വീണ്ടും പായ്ക്ക് ചെയ്യാൻ സമയമായി.’ പൂർണിമ കുറിക്കുന്നു. മഞ്ജുവും ഇതിനു മറുപടി നല്‍കിയിട്ടുണ്ട്. ‘നമുക്ക് പോകാം’ എന്നായിരുന്നു പൂർണിമയുടെ കമന്റിന് മഞ്ജു നൽകിയ ഉത്തരം.
poornima indrajith travel
Continue Reading
You may also like...
Related Topics:
