Malayalam
കമലഹാസനുമായി പ്രണയത്തിലോ? തുറന്ന് പറഞ്ഞ് പൂജ കുമാർ
കമലഹാസനുമായി പ്രണയത്തിലോ? തുറന്ന് പറഞ്ഞ് പൂജ കുമാർ
നടി ഗൗതമിയുമായിട്ടുള്ള വേര്‍പിരിഞ്ഞതിന് ശേഷം കമല്‍ഹാസന്റെ പേര് വീണ്ടും ഗോസിപ്പ് കോളത്തില്‍ സജീവമാവുകയായിരുന്നു. അമേരിക്കന്‍ നടി പൂജ കുമാറിനെയും നടന് കമല്‍ ഹാസനെയും ചേർത്താണ് വീണ്ടും ഗോസിപ്പ് പ്രചരിച്ചത് കമല്‍ ഹാസനുമൊപ്പം മൂന്നു ചിത്രങ്ങളിലാണ് പൂജ കുമാര്‍ അഭിനയിച്ചത്.
പുതിയ ഗോസിപ്പുകളോട് പ്രതികരണവുമായി നടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ‘കമല്‍ ഹാസന് സാറിനെയും കുടുംബത്തെയും ഏറെ നാളായി അടുത്തറിയാം. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചതുമുതല്‍ സഹോദനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും അടുത്തറിയാം. അതുകൊണ്ട് തന്നെയാണ് ഞാന്‍ അവരുടെ ചില കുടുംബ ചടങ്ങുകളില്‍ ഞാനും പങ്കുചേര്‍ന്നത്. – പൂജ പറഞ്ഞു.
കമല്‍ഹാസന്റെ അടുത്ത ചിത്രമായ തലൈവന് ഇരുക്കിറാന്‍ എന്ന സിനിമയിലും പൂജ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും നടി നിഷേധിച്ചു.
കമൽഹാസന്റെ കുടുംബവും സുഹൃത്തുക്കളും ഒത്തുള്ള ആഘോഷ ചിത്രങ്ങളില്‍ പൂജയുടെ സാന്നിദ്ധ്യമാണ് ഗോസിപ്പുകള്‍ക്ക് വഴി തുറന്നത്.
