Malayalam Breaking News
കൂട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ച് മരണത്തെ മുഖാമുഖം കണ്ട് ആരാലും സഹായമില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയ സല്‍മാന്റെ നായികയ്ക്ക് പറയാനുള്ളത്….
കൂട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ച് മരണത്തെ മുഖാമുഖം കണ്ട് ആരാലും സഹായമില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയ സല്‍മാന്റെ നായികയ്ക്ക് പറയാനുള്ളത്….
കൂട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ച് മരണത്തെ മുഖാമുഖം കണ്ട് ആരാലും സഹായമില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയ സല്‍മാന്റെ നായികയ്ക്ക് പറയാനുള്ളത്….
മരണത്തെ മുഖാമുഖം കണ്ട് ആരാലും സഹായിക്കാനില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍തള്ളിനീക്കിയ പൂജയ്ക്ക് ആശ്വാസമായത് സല്‍മാന്‍ ഖാന്റെ നായികയ്ക്ക് ചിലത് പറയാനുണ്ട്. പൂജ ദഡ്വാള്‍. 1990 കളില്‍ ബോളിവുഡിലെ സ്ഥിരസാന്നിധ്യമായി നായിക. 95ല്‍ വീര്‍ഗതി എന്ന ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്റെ നായികയായി. 90 കളില്‍ സല്‍മാന്റെ നായികയായി തിളങ്ങിയ പൂജ തന്റെ ക്ഷയരോഗമെന്ന അഗ്‌നി പരീക്ഷയെ അതിജീവിച്ച കഥ പറയുന്നു.
ഗുരുതരമായ ക്ഷയരോഗം പിടിപ്പെട്ട് ആരാലും സഹായിക്കാനില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയപ്പോള്‍ പൂജയ്ക്ക് ആശ്വാസമായത് സല്‍മാന്‍ ഖാനായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു പൂജയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂട്ടുകാരും കുടുംബവും നടിയെ ഉപേക്ഷിച്ചു പോയി. തന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്ന് നടി പറയുന്നു. കടുത്ത ചുമയും ശ്വാസംമുട്ടലും പൂജയുടെ ആരോഗ്യം അനുദിനം വഷളാക്കി. എന്നെപ്പോലെ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് മരണമടയുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്നു അന്ന് താന്‍ മനസിലാക്കി. എന്നാല്‍ തോല്‍ക്കാന്‍ മനസ് അനുവദിച്ചില്ല. പൊരുതാന്‍ തീരുമാനിച്ചു. രോഗത്തെ ജയിക്കാന്‍ അനുവദിക്കരുതെന്നും തീരുമാനിച്ചു.
ക്ഷയരോഗം കാര്‍ന്നു തിന്ന പൂജയുടെ ശരീരത്തിന്റെ തൂക്കം വെറും 23 കിലോയായിരുന്നു. എന്നാലിപ്പോള്‍ 43 കിലോ ആയി ഉയര്‍ന്നിട്ടുണ്ട്. കുറച്ചു കാലം കൂടി മരുന്ന് തുടരേണ്ടി വരുമെന്ന് നടിയെ ചികിത്സിച്ച ഡോ. ലളിത് ആനന്ദെ പറയുന്നു. ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ പൂജയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ കീഴിലുള്ള ഫൗണ്ടേഷനെക്കുറിച്ച് അറിയുന്നതും അദ്ദേഹത്തെ ബന്ധപ്പെടുന്നതും. എന്നാല്‍ പ്രതികരണമൊന്നുണ്ടായില്ല. പിന്നീട് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ തന്നെ ബന്ധപ്പെടുകയും ആവശ്യമായ സഹായം നല്‍കുകയും ചെയതെന്നും പൂജ പറയുന്നു.
സല്‍മാന്റെ നല്ല മനസിന് പൂജ നന്ദി പറയാനും മറന്നില്ല. ദുരിത നാളുകളില്‍ തനിക്ക് താങ്ങായി നിന്നത് സല്‍മാന്‍ ഖാനായിരുന്നെന്നു നടി പറയുന്നു. ക്ഷയ രോഗികള്‍ക്കു സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരാറുണ്ടെന്നും തനിക്കും അത്തരം സാഹചര്യം ഉണ്ടായെന്നും നടി പറഞ്ഞു. സല്‍മാനാണ് ഈ സന്ദര്‍ഭത്തില്‍ തനിക്കു പിന്തുണ നല്‍കിയത്. തനിക്കാവശ്യമായ വസ്ത്രങ്ങള്‍, സോപ്പ്, ഡയപ്പര്‍, ഭക്ഷണം, മരുന്ന് എല്ലാം നല്‍കിയത് സല്‍മാന്റെ മേല്‍നോട്ടത്തിലുള്ള ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷനായിരുന്നു. അഗ്‌നിപരീക്ഷ മറികടന്നതിന്റെ കടപ്പാട് പൂര്‍ണമായും സല്‍മാന് സമര്‍പ്പിക്കുന്നു. മള്‍ട്ടി വിറ്റാന്‍മിന്‍, പ്രോട്ടീന്‍ തുടങ്ങിയവ ലഭ്യമാക്കാനും അദ്ദേഹം പ്രത്യേക താത്പര്യമെടുത്തുവെന്നും പൂജ പറയുന്നു.
തന്നെക്കൊണ്ട് സാധ്യമായ വിധത്തില്‍ സഹായിച്ചെന്നാണ് സല്‍മാന്‍ പ്രതികരിച്ചത്. പൂജ ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം അറിഞ്ഞില്ല. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ചെന്നു കരുതുന്നെന്നും സല്‍മാന്‍ പറഞ്ഞു.
Pooja Dadwal about Salman Khan s kindness
