Connect with us

നായകന്‍മാരോട് പറയുന്നത് പോലെ എന്നോട് പറയുന്നത് എനിക്ക് വെറുപ്പാണ്…. കാരണം എനിക്കുള്ളത് ബോള്‍സ് അല്ല ഓവറിയാണ്: അമല പോള്‍

Malayalam Breaking News

നായകന്‍മാരോട് പറയുന്നത് പോലെ തന്നോട് പറയുന്നത് തനിക്ക് വെറുപ്പാണെന്ന് അമലാ പോള്‍. മലയാളവും തമിഴും കടന്ന് അമല ഇപ്പോല്‍ ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ്. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലൂടെ ആദ്യമായി ആക്ഷന്‍ രംഗങ്ങളും കൈകാര്യം ചെയ്യുന്നതിന്റെ സന്തോഷത്തിലാണിപ്പോള്‍ അമല. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യം വ്യക്തമാക്കിയത്.

കാടിനകത്ത് അകപ്പെടുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകയുടെ കഥയാണ് ‘അതോ അന്ത പറവൈ പോല്‍’എന്നും ഈ കഥ പറയുന്ന സമയത്ത് തന്നെ തനിക്കറിയാമായിരുന്നു ഇത് തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരിക്കുമെന്നും അമല പറയുന്നു. ഇതുപോലെയുള്ള ചിത്രങ്ങളാണ് താന്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതെന്നും അമല പറഞ്ഞു. ചിത്രത്തിലെ സ്റ്റണ്ടുകളെല്ലാം അമലയാണ് ചെയ്തിരിക്കുന്നത് എന്നത് തന്നെ ചിത്രത്തിന്റെ ഹൈലൈറ്റ്.

ഒരല്‍പം നെഗറ്റീവ് ടച്ചുള്ള, അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് മാറിയ ചിത്രമായിരുന്നു റണ്‍ ബേബി റണ്‍ എന്നും അമല പറയുന്നു. താന്‍ വളരെ ആക്റ്റിവായ സ്‌പോര്‍ട്‌സിനോട് കമ്പമുള്ള വ്യക്തിയാണെന്ന് ആളുകള്‍ക്ക് അറിയില്ലെന്ന് തോന്നുന്നതായും ഈ ചിത്രത്തിന് വേണ്ടി ആദ്യം ഫൈറ്റ് ചെയ്തപ്പോള്‍ താന്‍ ശരിക്ക് ചെയ്യുമോ എന്നോര്‍ത്ത് എല്ലാവര്‍ക്കും ഭയങ്കര ടെന്‍ഷന്‍ ആയിരുന്നെന്നും താരം പറയുന്നു.

പക്ഷേ തനിക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും അമല പറയുന്നു. അതുകൊണ്ട് തന്നെ ഓരോ ചുവടും നൃത്തം പോലെ പഠിച്ചെടുത്തു. പതുക്കെ എല്ലാം ശരിയായി വന്നു. ആക്ഷന്‍ ചെയ്തപ്പോള്‍ ഒരു കാര്യം ഞാന്‍ മനസിലാക്കിയത് എന്തെന്നാല്‍ നമ്മള്‍ അത് ചെയ്ത് കാണിക്കുമ്പോള്‍ ആളുകള്‍ക്ക് സ്ത്രീകളോടുള്ള ബഹുമാനം കൂടുന്നു എന്നതാണ്. പക്ഷേ എന്നോട് ആരെങ്കിലും നായകന്മാരെ പോലെ ഫൈറ്റ് ചെയ്യാന്‍ പറയുന്നത് എനിക്ക് വെറുപ്പാണ്. കാരണം എനിക്കുള്ളത് ഓവറിയാണ് അല്ലാതെ ബോള്‍സ് അല്ല. ഞങ്ങള്‍ സ്ത്രീകളുടെ ശരീരഭാഷ തന്നെ വേറെയാണ്.

Amala Paul about her fighting scenes

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top