Malayalam
പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് പൂജ ബത്ര
പ്രണയ നിമിഷങ്ങൾ പങ്കുവെച്ച് പൂജ ബത്ര
ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര കഴിഞ്ഞ വര്‍ഷമാണ് വീണ്ടും വിവാഹിതയായത്. വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നവാബ് ഷായാണ് പൂജയെ വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ നവാബ് തന്നോട് വിവാഹാഭ്യാര്‍ഥന നടത്തിയ നിമിഷത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പൂജ ബത്ര.
” കഴിഞ്ഞ വര്‍ഷം ഈ ദിവസമായിരുന്നു എന്റെ ഭര്‍ത്താവ് നവാബ്, അദ്ദേഹത്തിന്റെ അമ്മയുടേയും കുടുംബത്തിന്റേയും സാന്നിധ്യത്തില്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും എല്ലായ്പ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ. ഞങ്ങള്‍ നിങ്ങളെ മിസ് ചെയ്യുന്നു ” പൂജ കുറിയ്ക്കുന്നു. ഇതോടൊപ്പം ചിത്രവും പൂജ പങ്കുവച്ചിട്ടുണ്ട്
2003 ഫെബ്രുവരി 9ന് ഡോക്ടര്‍ ആയ സോനു അലുവാലിയയെ വിവാഹം ചെയ്തെങ്കിലും പിന്നീട് വിവാഹ മോചനം നേടി. ബോളിവുഡ് ചിത്രങ്ങള്‍ക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ചന്ദ്രലേഖയിലും മമ്മൂട്ടിക്കൊപ്പം മേഘത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന് എന്ന ചിത്രത്തിലും പൂജ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു.
