നരേന്ദ്ര മോഡിയുടെ ജീവിതകഥ പറയുന്ന വിവേക് ഒബ്റോയുടെ പി.എം നരേന്ദ്ര മോഡി എന്ന സിനിമയുടെ റിലീസ് ഇലക്ഷന് കമ്മീഷന് തടഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരം സിനിമകള്‍ പുറത്തിറങ്ങുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിലീസ് തടഞ്ഞത്. ഏപ്രില്‍ 11നാണ് സിനിമ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ താല്പര്യത്തോടെയുള്ള ജീവചരിത്ര സിനിമകള്‍ അനുവദിക്കാനാവില്ലെന്നു കമ്മിഷന് വ്യക്തമാക്കി. നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണു നടപടിയെന്നും കമ്മിഷന് അറിയിച്ചു. സിനിമ തടയണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ ചിത്രത്തിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടതു തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി ഹര്‍ജി. 23 ഭാഷകളില്‍ ഇറങ്ങുന്ന സിനിമയില്‍ ബോളിവുഡ് നടന് വിവേക് ഒബ്റോയി ആണ് മോദി ആയി അഭിനയിക്കുന്നത്. ഒമങ് കുമാര്‍ ആണ് സംവിധാനം.
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ്...
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ജെയിംസ് ടൊബാക്കിന് ലൈം ഗികാതിക്രമക്കേസിൽ പിഴശിക്ഷ. യുഎസ് കോടതിയുടേതാണ് നടപടി. പരാതിക്കാരായ 40 സ്ത്രീകൾക്ക് 1.68 ബില്യൺ...