Connect with us

എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Malayalam

എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം ലുലുമാളിലെ പിവിആർ സിനിമാസിലാണ് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും സിനിമ കാണാനെത്തിയത്.

അതേസമയം, സിനിമയ്‌ക്കെതിരേ സംഘപരിവാർ അനുകൂലികളിൽനിന്ന് വ്യാപകമായ വിമർശനമാണ് ഉയർന്നിരുന്നത്. പല ബിജെപി പ്രവർത്തകരും സിനിമയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കുടുംബസമേതം തിയേറ്ററിലെത്തിയെന്നതാണ് ശ്രദ്ധേയം.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 17 രംഗങ്ങൾ ഒഴിവാക്കിയും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്തുമായിരിക്കും എമ്പുരാൻ ഇനി പ്രദർശിപ്പിക്കുക. വീണ്ടും സെൻസർ ചെയ്യുന്ന ചിത്രം ബുധനാഴ്ച്ചയോടെ തിയേറ്ററുകളിൽ എത്തും. വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം ആവശ്യപ്പെട്ടത്.

അതേസമയം, എമ്പുരാന് തിയേറ്ററിൽ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാൻ പ്രദർശനം തുടരുന്നത്. തി യേറ്ററിൽ ഗംഭീര പ്രതികരണങ്ങളോടെയാണ് എമ്പുരാൻ പ്രദർശനം തുടരുന്നത്. ചിത്രം ഓപ്പണിങ് ദിനത്തിൽ 22 കോടി രൂപ നേടിയതായാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

മലയാളം പതിപ്പ് 19.45 കോടി കളക്ട് ചെയ്തപ്പോൾ തെലുങ്ക് പതിപ്പ് 1.2 കോടിയും തമിഴ് 80 ലക്ഷവും നേടി എന്നാണ് ട്രാക്കിങ് വെബ്സൈറ്റായ സാക്നിക് പറയുന്നത്. കന്നഡ, ഹിന്ദി പതിപ്പുകൾ യഥാക്രമം അഞ്ച് ലക്ഷവും 50 ലക്ഷവും നേടിയതായും ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്.

More in Malayalam

Trending

Recent

To Top