Malayalam
താരദമ്പതികളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു; പേളി മാണി അമ്മയാകാനൊരുങ്ങുന്നു
താരദമ്പതികളുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു; പേളി മാണി അമ്മയാകാനൊരുങ്ങുന്നു
Published on
പേർളിയുടെയും ശ്രീനിഷിൻേറയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തുന്നു. പേളി മാണി അമ്മയാകാൻ ഒരുങ്ങുന്നു. താരം തന്നെയാണ് ആരാധകരുമായി ഈ സന്തോഷ വിവരം പങ്കുവെച്ചത്
കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പേളി പോസ്റ്റ് ചെയ്തത്. ‘രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം അവനിലൂടെ എന്റെയുള്ളില്‍ വളരുന്നു. ശ്രീനിഷ് നിന്നെ ഞാന്‍ സ്നേഹിക്കുന്നു’ എന്നായിരുന്നു വീഡിയോയ്ക്ക് പേളി ക്യാപ്ഷനിട്ടിരിക്കുന്നത്. അതിന് താഴെ പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, പ്രിയ പി വാര്യര്‍, ശില്പ ബാല, നീരവ്, സന മൊയ്തൂട്ടി തുടങ്ങിയ താരങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ച് കമന്റുകളുമായി എത്തിയിരുന്നു.
2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.
Continue Reading
You may also like...
Related Topics:Featured, perly maany
