ഹാപ്പി വാലന്റൈൻസ് ഡേ മൈ ഖുറേഷി. ആന്റണി വർഗീസിന്റെ പോസ്റ്റ് വൈറൽ
ഹാപ്പി വാലന്റൈൻസ് ഡേ മൈ ഖുറേഷി. ആന്റണി വർഗീസിന്റെ പോസ്റ്റ് വൈറൽ
ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ. ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണ്
സ്കൂൾകാലം മുതൽ അടുത്ത സുഹൃത്തുക്കളായ ആന്റണിയും അനീഷയും 2021 ആണ് വിവാഹിതരാകുന്നത്
വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ് അനീഷ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു. പെപ്പെ എന്ന ക്യാരക്ടറിലൂടെയായി ശ്രദ്ധിക്കപ്പെട്ട ആന്റണിക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴില്‍ നിന്നുള്ള അവസരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ചിത്രത്തിലെ വിന്‍സന്റ് പെപ്പെ എന്ന ആന്റണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത തികച്ചും സാധാരണ കുടുംബത്തില്‍നിന്നും വന്ന വ്യക്തിയാണ് താനെന്ന് പല അഭിമുഖങ്ങളിലും ആന്റണി പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കപ്പെടുന്ന റോളുകളിലൂടെ മലയാളസിനിമയിലിടം നേടിക്കളിഞ്ഞു. ആറുവർഷത്തിനുള്ളിൽ എട്ടുസിനിമയാണ് ആന്റണി വർഗീസ് പെപ്പെയുടേതായി പുറത്തിറങ്ങിയത്. സ്വാതന്ത്ര്യം അർധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം എന്നിവ കൂട്ടത്തിൽ തിളക്കമുള്ളതായി.
എല്ലായ്പ്പോഴും കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ അദ്ദേഹം പങ്കിടാറുണ്ട്. വാലന്റൈന്‍സ് ഡേയില്‍ പങ്കിട്ട രസകരമായ പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് . ഹാപ്പി വാലന്റൈൻസ് ഡേ മൈ ഖുറേഷി. ഒരു 9 വർഷം മുൻപ് തൊഴിൽ രഹിതനായ ഞാനും ജോലിയുള്ള അവളും പ്രണയദിനം ആഘോഷിക്കാൻ പോയപ്പോൾ. ബില്ല് വന്നപ്പോൾ മുങ്ങിയ ഞാൻ പിന്നെ പൊങ്ങിയത് ബസ് സ്റ്റോപ്പിലാണെന്നായിരുന്നു ആന്റണി കുറിച്ചത്.
പിന്നെ അവൾ എന്നെ കാണുന്നത് അങ്കമാലി ടൗണിൽ കെടന്നു അടി ഉണ്ടാക്കുന്നത്. ഇപ്പോഴാണെങ്കിൽ പിന്നെ ഹോട്ടൽ നിന്ന് അടി ആക്കിട്ട് ബില്ല് കൊടുക്കാതെ മുങ്ങും. അന്നത്തെ ലവൾ തന്നയല്ലേ ഇന്നത്തെ ലവൾ. അതുകൊണ്ട് ലവൾക്ക് തന്നെയാ ലാഭം. ഒരു ജ്യൂസിന്റെ പൈസ കൊടുത്തെങ്കിൽ എന്താ ഒരു സിൽമാ നടനെ കിട്ടിയില്ലേ. ആ ബില്ല് മുതലാക്കാൻ ആ കുട്ടി 9 വർഷം പിടിച്ചു നിന്നു എന്നിങ്ങനെ നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകൾ രേഖപ്പെടുത്തിയത്.
പ്രണയിച്ച് വിവാഹിതരായവരാണ് ആന്റണിയും അനീഷയും. പ്രണയിച്ചിരുന്ന സമയത്ത് വീട്ടില്‍ കള്ളം പറഞ്ഞ് അവളോടൊപ്പം കറങ്ങാന്‍ പോയിട്ടുണ്ട്. ചിലതൊക്കെ വീട്ടുകാര്‍ പൊക്കിയിട്ടുണ്ട്. ബാംഗ്ലൂരിലായിരുന്നു അനീഷ പഠിച്ചത്. ജോലിയും അവിടെയായിരുന്നു. ആ സമയത്ത് അവളെ കാണാനായി അങ്ങോട്ടേക്ക് പോയിട്ടുണ്ട്. സിനിമാ ചര്‍ച്ചകള്‍ക്കായി പോവുകയാണെന്ന് പറഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങാറുള്ളത്. ബാംഗ്ലൂരില്‍ പോയതിന്റെ ടിക്കറ്റ് കിട്ടുമ്പോളാണ് അമ്മയ്ക്ക് യാത്ര എവിടേക്കായിരുന്നു എന്ന് മനസിലാവുന്നത്. ഭാര്യ നല്ല സപ്പോര്‍ട്ടീവാണെന്നും ആന്റണി മുന്‍പ് പറഞ്ഞിരുന്നു.
അതേസമയം, പൂവനാണ് ആന്റണിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം.ചാവേർ ആണ് താരത്തിന്റെ റിലീസിന് കാത്തിരിക്കുന്ന ചിത്രം.
