അന്ന് നിന്നെ കണ്ടതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ; പേർളിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം പങ്കുവെച്ച് ശ്രീനിഷ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
രാജ്യത്തെ ഏറ്റവും അധികം റേറ്റിങ്ങുള്ള ടെലിവിഷൻ പ്രോഗ്രാമാണ് ബിഗ് ബോസ് . ഹിന്ദിലയിലാണ് ഇത് തുടക്കം കുറിച്ചതെങ്കിലും ഇപ്പോൾ ഭൂരിഭാഗം ഭാഷകളിലും പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത് . കഴിഞ്ഞ വർഷമാണ് മലയാളത്തിൽ ബിഗ്ബോസ് ഇറങ്ങുന്നത് . തുടക്കത്തിൽ വല്യ സ്വീകാര്യത ഒന്നും ലഭിച്ചില്ലെങ്കിലും ,പിന്നീട് വൻ സ്വീകാര്യതയാണ് പ്രേക്ഷർക്കിടയിൽ കിട്ടി തുടങ്ങിയത് . തുടർന്ന് പരിപാടിയിൽ പേർളി മാണിയും ശ്രീനിഷും പ്രണയത്തിലായി .
എന്നാലിത് കളിയുടെ ഭാഗമായിട്ടാണ് ഇരുവരും പ്രണയിത്തിലായതെന്ന് പ്രചരിച്ചു . എന്നാലിതിനെയെല്ലാം തള്ളി കൊണ്ട് ഇരുവരും സത്യസന്ധമായാണ് പ്രണയിക്കുന്നതെന്ന് തെളിയിക്കുകയും അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്തു . വിവാഹത്തിന്റെയും എൻഗേജ്മെന്റ്ന്റെയും ഒക്കെ ഫോട്ടോസും വിഡിയോസും ഒക്കെ സമൂഹ മാധ്യമത്തിൽ വൈറലായിരുന്നു. വിവാഹശേഷവും ഇരുവരും സമൂഹ മാധ്യമത്തിൽ സജീവമാണ് .തങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട് .എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ പേർളിയെ ആദ്യമായി ബിഗ്ബോസിൽ കണ്ടുമുട്ടിയതിന്റെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് ശ്രീനിഷ് അരവിന്ദ് . ശ്രീനിഷിന്റെ വാക്കുകൾ ഇങ്ങനെ :-
കഴിഞ്ഞ വര്‍ഷം ഈ ദിവസമാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. അന്ന് നിന്നെ കണ്ടതാണ് എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമെന്ന് പറഞ്ഞ് പേര്‍ളിയ്ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്ന ചിത്രവും ശ്രീനിഷ് പങ്കുവെച്ചിരിക്കുകയാണ്.
അവതാരകയും നടിയുമായി തിളങ്ങി നില്ക്കുന്ന പേര്‍ളി മാണി ബിഗ് ബോസിലേക്ക് മാസ് എന്‍ട്രിയോടെയായിരുന്നു എത്തിയത്. ബുള്ളറ്റ് ഓടിച്ച് വേദിയിലേക്ക് എത്തിയ പേര്‍ളിയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ശ്രീനിഷ് അരവിന്ദും അതുപോലെ തന്നെ. ബിഗ് ബോസ് വീട്ടിനുള്ളില്‍ വന്ന പേര്‍ളി ശ്രീനിഷിന് ഷേക്ക് ഹാന്‍ഡ് കൊടുത്താണ് കേറി വന്നത്. ശേഷം ഈ സൗഹൃദം വളരുകയായിരുന്നു.
പേര്‍ളി തേപ്പുകാരിയാണെന്നും പുറത്ത് വന്നാല്‍ ശ്രീനിഷിനെ വിവാഹം കഴിക്കില്ലെന്നുമായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ ബിഗ് ബോസ് കഴിഞ്ഞ ഉടനെ ഇരുവീട്ടുകാരുമായി സംസാരിച്ച് വിവാഹം കഴിക്കാം എന്ന തീരുമാനമായിരുന്നു താരജോഡികള്‍ എടുത്തത്. ഒടുവില്‍ 2019 ജനുവരിയില്‍ വിവാഹനിശ്ചയവും മേയ് മാസം വിവാഹവും നടന്നു.
മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോ ജൂണ്‍ 24 നായിരുന്നു ആരംഭിച്ചത്. സിനിമ, സീരിയല്‍, സാമൂഹ്യപ്രവര്‍ത്തനം എന്നീ മേഖലകളില്‍ പ്രശസ്തരായ 16 പേരാണ് പരിപാടിയില്‍ മത്സരിക്കാന്‍ എത്തിയത് . വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ രണ്ട് പേര് കൂടി മത്സരത്തിനെത്തി. പരിപാടിയിൽ സാബു മോന് അബ്ദുസമദ് ആയിരുന്നു വിജയിച്ചത്.
pearly mani- sreenish aravind- remembers their first meeting- social media
