Connect with us

കാര്‍ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; നടി പവിത്ര ജയറാം അന്തരിച്ചു

News

കാര്‍ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; നടി പവിത്ര ജയറാം അന്തരിച്ചു

കാര്‍ നിയന്ത്രണം വിട്ട് ബസിലും ഡിവൈഡറിലും ഇടിച്ച് അപകടം; നടി പവിത്ര ജയറാം അന്തരിച്ചു

കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. ഷൂട്ട് കഴിഞ്ഞ് കര്‍ണാടകയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഹൈദരാബാദില്‍ നിന്ന് വരികയായിരുന്ന ബസിലും ഡിവൈഡറിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തു തന്നെ മരിച്ചു. ബന്ധു അപേക്ഷ, െ്രെഡവര്‍ ശ്രീകാന്ത്, നടന്‍ ചന്ദ്രകാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

നടിയുടെ വിയോഗത്തില്‍ നടന്‍ സമീപ് ആചാര്യ അനുശോചനം രേഖപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍, ‘നിങ്ങള്‍ ഇനി ഇല്ലെന്ന വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്. ഇത് അവിശ്വസനീയമാണ്. എന്റെ ആദ്യത്തെ ഓണ്‍സ്‌ക്രീന്‍ അമ്മ, നിങ്ങള്‍ എല്ലായ്‌പ്പോഴും സ്‌പെഷ്യല്‍ ആയിരിക്കും’ എന്ന് പറയുന്നു.

തെലുങ്ക് ടെലിവിഷന്‍ പരമ്പര ‘ത്രിനയനി’ലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെയാണ് പവിത്ര ജയറാം ശ്രദ്ധേയയായത്.

More in News

Trending

Recent

To Top