ഞാൻ ഒരു ബ്രേക്ക് എടുക്കാൻ പോകുകയാണ്, വൈകാതെ മടങ്ങിയെത്തും; നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണക്കും നന്ദി !! പാർവ്വതി അഭിനയം നിർത്തുന്നു ?!
“ഞാൻ ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ്, സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും. ഇതുവരെ തനിക്ക് നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.” – നടി പാര്‍വ്വതി ഇന്‍സ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണിവ. സംസ്ഥാന അവാർഡ് ജേതാവായ നടിയുടെ പെട്ടെന്നുള്ള സോഷ്യൽ മീഡിയ പിൻവാങ്ങലിന് കാരണം എന്താണെന്ന് വ്യക്തമല്ല.
“ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും”.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിരുന്ന പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ നിന്നു മാത്രമാണോ അതോ ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്നും കൂടിയാണോ മാറി നില്ക്കാന് തീരുമാനിച്ചത് എന്ന് ഈ കുറിപ്പില്‍ നിന്നും വ്യക്തമല്ല.
‘കസബ’ എന്ന മമ്മൂട്ടി നായകനായ സിനിമയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ട് എന്ന് ഒരു പൊതു വേദിയില്‍ പാര്‍വ്വതി അഭിപ്രായ പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ആക്രമണങ്ങള്‍ക്ക് വിധേയയായിരുന്നു. എന്നാല്‍ അതിലൊന്നും പതറാതെ, അതിനെ നിയമപരമായി കൈകാര്യം ചെയ്ത് അധിക്ഷേപിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നു വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു പാര്‍വ്വതി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...