നടി പാർവ്വതി നമ്പ്യാരുടെ വിവാഹം നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി പാർവ്വതി നമ്പ്യാരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വിനീത് മേനോന് ആണ് വരന്.
ഇന്നലെ( സെപ്റ്റംബർ 1 ) യായിരുന്നു വിവാഹനിശ്ചയം. പാര്‍വ്വതി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചത്.
പാർവ്വതിയുടെ വാക്കുകളിലൂടെ…..
‘ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം’, ഫേസ്ബുക്ക് ലൈവില്‍ എത്തി പാര്‍വ്വതി പറഞ്ഞു. പച്ച ലെഹങ്കയണിഞ്ഞു അതി സുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ പാർവ്വതിയുള്ളത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവ്വതി രഞ്ജിത്തിന്റെ ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജയറാം ചിത്രം ‘പട്ടാഭിരാമനി’ലും ശ്രദ്ധേയമായ വേഷമാണ് പാർവ്വതിയുടേത് .
parvathy nambiar-to get hitched
