Malayalam
എനിക്കുള്ള അവസരങ്ങൾ നിഷേധിച്ചാൽ അത് സൃഷ്ട്ടിക്കാൻ എനിക്കറിയാം – പാർവതി
എനിക്കുള്ള അവസരങ്ങൾ നിഷേധിച്ചാൽ അത് സൃഷ്ട്ടിക്കാൻ എനിക്കറിയാം – പാർവതി
ഒരുകാലത്തു ഒട്ടേറെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുകയും എന്നാൽ അതെ പ്രേക്ഷകരിൽ നിന്ന് തന്നെ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്ത നായിക ആണ് പാർവതി .പിന്നെ മലയാള സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും കുറച്ചു കാലത്തേക്ക് അകന്നു നിന്ന താരം വീണ്ടും ഈ മേഖലകളിൽ എല്ലാം സജീവമാകുകയാണ് .ഇപ്പോൾ തന്നെ അധിക്ഷേദിപ്പിക്കുന്നവർക്കു എതിരെ മറുപടിയുമായി മറുപടിയുമായി എത്തിയിരിക്കുകയാണ് താരം .
തനിക്ക് അവസരങ്ങള്‍ നിഷേധിച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നടി പാര്‍വതി. താര സംഘടനയായ അമ്മയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡബ്ല്യു സിസിയില്‍ അംഗങ്ങളും അല്ലാത്തവരുമായവര്‍ക്ക് അവസരം നഷ്ടമാകുന്നുണ്ടെന്ന് പാര്‍വതി തുറന്നുപറഞ്ഞു. അഭിനയത്തിന് പുറമേ സിനിമാ സംവിധാന നിര്‍മ്മാണ രംഗങ്ങളിലും ചുവടുറപ്പിക്കാനുള്ള തീരുമാനത്തിലാണ് താരം.
സിനിമയ്ക്കതീതമായി വ്യക്തികള്‍ക്ക് പ്രാധാന്യമില്ലെന്നും സിനിമാ സംവിധാന നിര്‍മ്മാണ മേഖലയിലേക്കു കടന്നുവരുമെന്നുമാണ് പാര്‍വതി പറയുന്നത് .അഭിനയം എന്ന മേഖല വിട്ടു സംവിധാനം ഉൾപ്പടെ ഉള്ള സിനിമ മേഖലയിലേക്ക് കടന്നു വരാൻ ഒരുങ്ങുകയാണ് താരം .
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ എന്ന ചിത്രമാണ് പാര്‍വതിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ഉയരെ 26ന് തിയറ്ററിലെത്തും.
parvathi menon about her movie career
