Actor
മാളു യുകെയിലാണ്; കാളിദാസ് ഷൂട്ടിലാണ്; പൊങ്കാലയിടാൻ പർവതിയ്‌ക്കൊപ്പം കാളിദാസിന്റെ സ്വന്തം തരിണി ; അതീവ സുന്ദരിയായെത്തി താരം
മാളു യുകെയിലാണ്; കാളിദാസ് ഷൂട്ടിലാണ്; പൊങ്കാലയിടാൻ പർവതിയ്‌ക്കൊപ്പം കാളിദാസിന്റെ സ്വന്തം തരിണി ; അതീവ സുന്ദരിയായെത്തി താരം
മലയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും.
ഇക്കഴിഞ്ഞ മെയിലായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. ഇപ്പോൾ കാളിദാസിന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം.
ഇപ്പോഴിതാ ആറ്റുകാല്‍ പൊങ്കാലയിടാനെത്തി പാർവതിയും കുടുംബവും. കാളിദാസിന്റെ ഭാര്യ തരിണിക്കൊപ്പമായാണ് പാർവതി എത്തിയത്.
മാത്രമല്ല മാളവികയുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഇവർക്കൊപ്പം തന്നെ ഉണ്ടായിരുന്നു. ജയറാമും കാളിദാസും ഷൂട്ടിംഗിന് പോയിരിക്കുകയാണെന്നും പാര്‍വതിയും തരിണിയും പറഞ്ഞിരുന്നു.
കല്യാണത്തിരക്കിലായതിനാല്‍ കഴിഞ്ഞ വര്‍ഷം എനിക്ക് പൊങ്കാല ഇടാന്‍ കഴിഞ്ഞിരുന്നില്ലെന്നും സന്തോഷത്തിന്റെ പൊങ്കാലയാണ് ഈ വര്‍ഷത്തേതെന്നും രണ്ട് കല്യാണങ്ങളും തടസങ്ങളൊന്നും ഇല്ലാതെ നടക്കുന്നതിന് വേണ്ടി നേരത്തെ പ്രാര്‍ത്ഥിച്ചിരുന്നെന്നും പാർവതി പറഞു. മക്കള്‍ക്ക് വേണ്ടിയും ഇത്തവണ അടുപ്പിടുന്നുണ്ടെന്നും പാർവതി വ്യക്തമാക്കി. തടസങ്ങളില്ലാതെ കല്യാണം നടന്നു. അമ്മയ്ക്ക് അത്രയും ശക്തിയുണ്ട്. വീണ്ടും വീണ്ടും വരൻ തോന്നിക്കും, കല്യാണം കഴിഞ്ഞ് ആദ്യ വര്ഷം തന്നെ തരിണിക്കും വരാനായി എന്നും പാർവതി കൂട്ടിച്ചേർത്തു.
അതേസമയം തനിക്ക് ഇത് ആദ്യത്തെ അനുഭവമാണെന്നാണ് തരിണി പറഞ്ഞത്. ചക്കിയും അമ്മയുമൊക്കെ പറഞ്ഞ് താൻ പൊങ്കാലയെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും തരിണി വാചാലയായി. അമ്മ എല്ലാം പറഞ്ഞു തന്നു. എങ്ങനെയാണ് പൊങ്കാല ഇടുന്നതെന്ന് ഇപ്പോഴാണ് മനസിലാക്കിയത്. ഇനിയും വരാന്‍ ആഗ്രഹമുണ്ടെന്നായിരുന്നെന്നും കാളിദാസ് ചെന്നൈയില്‍ ഷൂട്ടിലാണെന്നും തരിണി പറഞ്ഞു.
മാളവികയുടെ ര്‍ത്താവിന്റെ അച്ഛനും അമ്മയും സംസാരിച്ചു. മാളു യുകെയിലാണ്. ഇത് ആദ്യത്തെ പ്രാവശ്യമാണ്. വർഷങ്ങൾക്ക് മുന്‍പേ പൊങ്കാലയെക്കുറിച്ച് കേട്ടിരുന്നു. ഇപ്പോഴാണ് പൊങ്കാല ഇടാന്‍ അവസരം കിട്ടിയതെന്നും അതും അശ്വതിയിലൂടെയാണെന്നും നവനീതിന്റെ അമ്മ പറഞ്ഞു. ആറ് മാസം മുന്‍പായിരുന്നു ചേച്ചി പൊങ്കാല ഇടുന്നതിനെക്കുറിച്ച് പറഞ്ഞതെന്നും അതനുസരിച്ച് ഞങ്ങളെല്ലാം ഇവിടെയെത്തി എന്നായിരുന്നു നവനീതിന്റെ അമ്മ വ്യക്തമാക്കി.
