Connect with us

എന്റെ രാജ്യത്തിനെതിരായി കുപ്രചരണങ്ങളും, തീവ്രവാദവും പ്രചരിപ്പിക്കുന്നു; പ്രധാന മന്ത്രിയുടെയും റോയുടെയും പേരില്‍ പരാതി നല്‍കാന്‍ ഡല്‍ഹി പോലീസിന്റെ നമ്പര്‍ ആവശ്യപ്പെട്ട് പാകിസ്ഥാനി നടി

News

പ്രധാന മന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഡല്‍ഹി പൊലീസിന്റെ നമ്പര്‍ ആവശ്യപ്പെട്ട് പാകിസ്ഥാനി നടി ഷെഹര്‍ ഷിന്‍വാരി രംഗത്ത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ പേരിലും കേസ് കൊടുക്കണമെന്നാണ് നടിയുടെ ആവശ്യം.

‘ആര്‍ക്കെങ്കിലും ഡല്‍ഹി പൊലീസിന്റെ നമ്പര്‍ അറിയുമോ? ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സി റോയുടെയും പേരില്‍ എനിക്കൊരു പരാതി നല്‍കാനുണ്ട്.

എന്റെ രാജ്യത്തിനെതിരായി കുപ്രചരണങ്ങളും, തീവ്രവാദവും പ്രചരിപ്പിക്കുയാണിവര്‍ ചെയ്യുന്നത്. ഇന്ത്യന്‍ നിയമസംവിധാനം സൗജന്യമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ സുപ്രീം കോടതിയില്‍ നിന്ന് എനിക്ക് നീതി ലഭിക്കും എന്നാണ് ഷെഹര്‍ ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം ഈ ട്വീറ്റിന് കൃത്യമായ മറുപടി ട്വിറ്ററില്‍ തന്നെ ഡല്‍ഹി പൊലീസ് നല്‍കിയിട്ടുണ്ട്. ‘ഞങ്ങള്‍ക്ക് നിലവില്‍ നിങ്ങളുടെ രാജ്യത്ത് അധികാരമില്ലെന്നത് വേദനയോടെ അറിയിക്കട്ടെ. നിങ്ങളുടെ രാജ്യത്ത് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുന്ന ഈ സമയത്ത് ട്വീറ്റ് ചെയ്തത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ റീ ട്വീറ്റ്.

More in News

Trending

Recent

To Top