സിനിമ തിയേറ്ററുകള്‍ക്കുള്ളില്‍ പുറത്ത് നിന്നുള്ള ഭക്ഷണവും, പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാന്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
പ്രായമായവര്‍ക്കും, മാതാപിതാക്കള്‍ക്കും ഒപ്പം വരുന്ന കുട്ടികള്‍ക്കും കൊണ്ട് വരുന്ന ഭക്ഷണവും, പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സിനിമ തീയറ്ററുകളിലും, മള്‍ട്ടിപ്ളെക്സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും, പാനീയങ്ങളും കൊണ്ട് വരാമെന്നും, അവ തടയരുതെന്നും ജമ്മുകശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് എതിരെ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സുപ്രീം കോടതി ബെഞ്ച് സിനിമ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ട് വരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...