നവാഗതനായ സാം അണിയിച്ചൊരുക്കുന്ന ഓട്ടം തിയേറ്ററുകളിലേക്ക് എതാൻ ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടയിൽ ചിത്രത്തിലെ അടുത്ത ഗാനവും പുറത്തിറങ്ങി.
ശ്രീപത്മനാഭന് സമർപ്പണം എന്ന പേരിലാണ് ഗാനം എത്തിയിരിക്കുന്നത്. തിരുവനന്തപുരത്തിന്റെ മേന്മ പറയുന്ന ഗാനം രചിച്ചിരിക്കുന്നത് അനന്തപുരിയുടെ അഹങ്കാരമായ ശ്രീകുമാരൻ തമ്പിയാണ് .
നിയമസഭാ മന്ദിരം മുതൽ , ശംഖുമുഖം ബീച്ച് , മ്യൂസിയം , കോവളം, കിഴക്കേകോട്ട , പത്മനാഭ ക്ഷേത്രം , നഗരസഭാ , കനകകുന്നു കൊട്ടാരം, അങ്ങനെ തിരുവനന്തപുരം പൂർണമായും നഗരസുന്ദരി എന്ന് തുടങ്ങുന്ന ഗാനത്തിൽ ഉണ്ട്.
4 മ്യൂസിക്സ് ആണ് സംഗീതം. മധു ബാലകൃഷ്ണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒട്ടേറെ കാലത്തിനു ശേഷം മലയാള തനിമയുള്ള ഒരു ഗാനം ആലപിച്ചു എന്നാണ് മധു ബാലകൃഷ്ണൻ പറഞ്ഞത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...