Malayalam Breaking News
ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഓട്ടത്തിലെ ആദ്യ ഗാനം എത്തി ..
ഭാവഗായകൻ പി ജയചന്ദ്രൻ ആലപിച്ച ഓട്ടത്തിലെ ആദ്യ ഗാനം എത്തി ..
By
പുതുമുഖങ്ങൾ അണിനിരക്കുന്ന ഓട്ടം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നവാഗതനായ സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തോമസ് തിരുവല്ല നിർമിക്കുന്ന ഓട്ടത്തിലെ ആദ്യ ഗാനം പുറത്തിറക്കിയത് പ്രസിദ്ധ ഗായകൻ പി ജയചന്ദ്രൻ ആണ്. ബി കെ ഹരിനാരായണൻ ആണ് ആരോമൽ പൂവാലി എന്ന് തുടങ്ങുന്ന വരികൾ രചിച്ചിരിക്കുന്നത്. ഭാവഗായകൻ പി ജയചദ്രൻ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
4 മ്യൂസിക്‌സ് ആണ് ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത്. ഒപ്പം, വില്ലന്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം 4 മ്യൂസിക്‌സ് സംഗീതം നല്‍കുന്ന ചിത്രമാണ് ഓട്ടം.. കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ദേയനായ മണികണ്ഠന്‍ ആചാരിആലപിച്ചിരിക്കുന്നു ഒരു ഗാനവും ഓട്ടത്തിലുണ്ട് . കൂടാതെ നിരഞ്ച് സുരേഷ്, മധു ബാലകൃഷ്ണന്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു. ശ്രീകുമാരന്‍ തമ്ബി, ബി.കെ. ഹരിനാരായണന്‍ എന്നിവരാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.
നന്ദു ആനന്ദും റോഷന്‍ ഉല്ലാസ്സുമാണ് ഓട്ടത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, രാജേഷ് ശര്‍മ്മ, രോഹിണി, തെസ്നിഖാന്‍, രേണു, മാധുരി തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണന്‍. ഛായാഗ്രഹണം പപ്പു, അനീഷ് ലാല്‍ എന്നിവരാണ്.മാർച്ച് എട്ടിനാണ് ചിത്രത്തിന്റെ റിലീസ് .
ottam movie first video song
