Hollywood
സ്വപ്നം യാഥാർഥ്യമാക്കി ഓസ്കർ അക്കാദമി; ഇനി മുതൽ സംഘട്ടനത്തിനും ഓസ്കർ
സ്വപ്നം യാഥാർഥ്യമാക്കി ഓസ്കർ അക്കാദമി; ഇനി മുതൽ സംഘട്ടനത്തിനും ഓസ്കർ
ഇന്ന് സംഘടന രംഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ഇത്തരം രംഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സിനിമയുടെ ജനപ്രീതിയും ബോക്സ് ഓഫിസ് വിജയവും നിർണയിച്ചിരുന്നതിൽ സംഘട്ടന ദൃശ്യങ്ങൾക്ക് വലിയ പങ്കുണ്ട്.
എന്നാൽ, സിനിമ നിർമാണത്തിന്റെയും അഭിനയത്തിന്റെയും മിക്ക വിഭാഗങ്ങൾക്കും ഓസ്കർ പുരസ്കാരം നൽകുന്നുണ്ട്. ആ പട്ടികയിലേയ്ക്ക് സംഘട്ടനം പരിഗണിക്കാത്തത് അണിയറപ്രവർത്തകിലടക്കം നിരാശ നിറച്ചരുന്നു.
ഇപ്പോഴിതാ 100ാമത്തെ പുരസ്കാര വിതരണത്തോടെ ഈ സ്വപ്നം യാഥാർഥ്യമാക്കുകയാണ് ഓസ്കർ അക്കാദമി. ഇനി മുതൽ സംഘട്ടനം ഒരു കലയായി പരിഗണിച്ച്, രൂപകൽപന ചെയ്ത ആർട്ടിസ്റ്റിന് പുരസ്കാരം നൽകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2027 മുതലാണ് പുരസ്കാരം നൽകി തുടങ്ങുക.
ബ്രാഡ് പിറ്റ് അടക്കം ഹോളിവുഡിലെ സൂപ്പർ താരങ്ങൾക്കുവേണ്ടി സംഘട്ടനം ഡിസൈൻ ചെയ്ത ഡേവിഡ് ലീച്ചിന്റെ ശ്രമങ്ങളാണ് അക്കാദമിയുടെ തീരുമാനത്തിനുപിന്നിലെന്നാണ് വിവരം. സിനിമകളിൽ സംഘട്ടനം രൂപകൽപന ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും പുരസ്കാരം നൽകുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഓസ്കർ അക്കാദമി സി.ഇ.ഒ ബിൽ ക്രാമറും പ്രസിഡന്റ് ജാനെറ്റ് യാങ്ങും പ്രതികരിച്ചിരുന്നു.
