സച്ചിനുമായി ഇന്ന് വൈകുന്നേരം നിവിൻ പോളി എത്തും .. ഒപ്പം അജുവും ധ്യാനും !
യുവത്വം ആഘോഷിക്കുന്ന സിനിമകളോട് മലയാളികൾക്ക് എന്നും പ്രിയം കൂടുതലാണ്. കൂട്ടുകെട്ടിന്റെ കഥ പറയുന്ന സിനിമകൾ എന്നും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടേ ഉള്ളു. മലയാള സിനിമയിലെ ഹിറ്റ് യുവ കൂട്ടുകെട്ടാണ് ധ്യാൻ ശ്രീനിവാസൻ ,അജു വർഗ്ഗീസ് തുടങ്ങിയവരുടേത്. ഈ കൂട്ടിലേക്ക് ചിരിപ്പടക്കവുമായി രമേശ് പിഷാരടിയും ഹരീഷ് കണാരനും ശരത്ത് അപ്പനിയുമെത്തുമ്പോൾ ആ സിനിമ വേറെ ലെവലാകും. അത്തരമൊരു ചിത്രമാണ് സച്ചിൻ . ഈ യുവനടന്മാരെ കോർത്തിണക്കി സന്തോഷ് നായർ സംവിധാനം ചെയ്ത സച്ചിൻ റിലീസിന് തയ്യാറെടുക്കുകയാണ് .
ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ നവംബർ പതിനാലിനു യുവാക്കളുടെ പ്രിയനടൻ നിവിൻ പോളി റിലീസ് ചെയ്യുകയാണ് . വൈകുന്നേരം ആറു മണിക്ക് നിവിൻ പോളിയുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്.
ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഒരു ടൗൺഷിപ്പിലെ കൂട്ടുകാരുടെയും പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രമാണ് സച്ചിൻ. സിനിമയിൽ അജു വര്ഗീസിന്റെ ലുക്ക് തന്നെ സച്ചിൻ ടെൻഡുകറോട് സാമ്യമുള്ളതാണ് . പുനലൂരും പരിസര പ്രദേശത്തുമായാണ് ഷൂട്ടിംഗ് പൂർത്തിയായത്.
ജെ.ജെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഡ്വ. ജൂഡ് ആഗ്നേല്‍ സുധീര്‍, ജൂബി നൈനാന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ കൂടിയായ എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. സ്വീഡ്, ഏയ്ഞ്ചല്‍ ജോണ്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് എസ്.എല്‍.പുരം ജയസൂര്യ.
official teaser launch of sachin movie by nivin pauly
4 ക്യാപ്റ്റന്മാരെ പിന്നിലാക്കി രോഹിത് ശർമയ്ക്ക് പുതിയ റെക്കോഡ് !! റെക്കോർഡുകളിൽ വിരാട് കോഹ്‌ലിക്ക് കടുത്ത എതിരാളിയായി രോഹിത്
വെസ്റ്റ് ഇൻഡീസിന് എതിരെ ഉള്ള ടി-20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ പുത്തന്‍ റെക്കോഡ് എഴുതി ചേര്‍ത്ത് രോഹിത്ത്. രോഹിത് മറികടന്നത് ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, പാകിസ്ഥാന്റെ ഷുഹൈബ് മാലിക്ക്, സര്‍ഫറാസ് അഹമ്മദ്, അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന്‍ എന്നിവരുടെ പേരിലുളള റെക്കോഡാണ് പഴങ്കഥയാക്കിയത്. രോഹിത്ത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ടി20യില്‍ നായകനായ ആദ്യ 12 മത്സരങ്ങളില്‍ ഏറ്റവും അധികം വിജയം സ്വന്തമാക്കിയ ക്യാപ്റ്റന്‍ എന്ന റെക്കോഡാണ് രോഹിത്ത് നേടിയത്. രോഹിത്ത് ഇതുവരെ 12 ടി20 മത്സരങ്ങളിലാണ് ഇന്ത്യയെ നയിച്ചത്. ഇതില്‍ 11ലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
ഓസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്ക്, പാകിസ്ഥാന്റെ ഷുഹൈബ് മാലിക്ക്, സര്‍ഫറാസ് അഹമ്മദ്, അഫ്ഗാനിസ്ഥാന്റെ അസ്ഗര്‍ അഫ്ഗാന്‍ എന്നിവരുടെ പേരിലുളള റെക്കോഡാണ് രോഹിത്ത് പഴങ്കഥയാക്കിയത്. ഇവര്‍ ആദ്യ 12 മത്സരങ്ങളില്‍ 10 തവണയാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മൂന്നാം ടി20 കൂടി ഇന്ത്യ ജയിച്ചതോടെ വിന്‍ഡീസിനെതിരെ പരമ്പര 3-0ത്തിന് ഇന്ത്യ തൂത്തുവാരിയിരുന്നു. ഇതോടെ ടി20യില്‍ രണ്ട് തവണ പരമ്പ തൂത്തുവാരുന്ന നായകനെന്ന റെക്കോഡും രോഹിത്ത് സ്വന്തം പേരിലാക്കി.
സച്ചിനെയും പിന്നിലാക്കി രോഹിത് കുതിക്കുന്നു , അടുത്ത് ധോണി
സിക്സുകൾ അടിക്കുന്ന കാര്യത്തിൽ രോഹിത് ശർമ്മയ്ക്ക് പ്രത്യേക കഴിവാണുള്ളത്. സിക്സുകളുടെ കാര്യത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് രോഹിത് മറികടന്നിരിക്കുന്നത്. സച്ചിൻ 195 സിക്സുകളാണ് നേടിയിട്ടുള്ളത്. രോഹിത് ഇത് 196ൽ എത്തിച്ചു. രോഹിതിന്റെ മുന്നിൽ ഇനിയുള്ളത് ധോണിയുടെ റെക്കോർഡാണ്. 211 സിക്സുകളാണ് ധോണി നേടിയിരിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
മലയാള സിനിമയിലെ ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞു എന്ന് തന്നെ പറയാം ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ്...