Malayalam Breaking News
ഒടുവിൽ ഓർമ്മയാകുന്ന പതിമൂന്നാം വര്‍ഷത്തില്‍ സ്മാരകം ഒരുക്കി സാംസ്കാരിക വകുപ്പ്!
ഒടുവിൽ ഓർമ്മയാകുന്ന പതിമൂന്നാം വര്‍ഷത്തില്‍ സ്മാരകം ഒരുക്കി സാംസ്കാരിക വകുപ്പ്!
മലയാള സിനിമയുടെ തീരാ നഷ്ടമാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ. പകരം വയ്ക്കാനാവാത്ത ആ കലാകാരൻ ഓർമ്മയാകുന്ന പതിമൂന്നാം വർഷത്തിൽ സ്മാരകം ഒരുക്കി സാംസ്കാരിക വകുപ്പ്.
മേയ് 27ന് ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ഓര്‍മയായിട്ട് 13 വര്‍ഷം തികയും. ഒടുവിലിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ വീടിനു സമീപം സ്മാരകമന്ദിരം ഉയര്‍ന്നതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും . സാംസ്‌കാരിക വകുപ്പ് അനുവദിച്ച തുകയില്‍ 25ലക്ഷം രൂപ ചെലവഴിച്ചാണ് കേന്ദ്രം പണിതത്. ഒടുവില്‍ ഫൗണ്ടേഷനാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പാലക്കാട് ‘ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ സ്മാരക സാംസ്‌കാരിക മന്ദിരം’ മന്ത്രി എ.കെ. ബാലനാണ് തുറന്നത്. അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയും ഒരു ചുവരില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തിന്റെ ഛായാചിത്രവും സ്മാരകത്തെ അലങ്കരിച്ചു.
സംഗീതജ്ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയാണ് ഛായാച്ചിത്രം അനാച്ഛാദനം ചെയ്തത്. കെ.വി. വിജയദാസ് എം.എല്‍.എ. അധ്യക്ഷനായി. സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യാതിഥിയായി. ശില്പി സുകുമാരന്‍ കല്ലൂരാണ് പ്രതിമ നിര്‍മിച്ചത്. മുന്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍ വി.കെ. ജയപ്രകാശിനെ ആദരിച്ചു.
1970 ലെ ദർശനം ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ.. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.
ഒരേ സമയം കണ്ണ് നനയിപ്പിക്കാനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒടുവിലിന്റെ കഥാപാത്രങ്ങൾക്ക് കഴിഞ്ഞു. അത്രത്തോളം കഥാപാത്രങ്ങളിൽ ഇറങ്ങിച്ചെന്ന് അയാളിൽ ജീവിക്കുന്ന കലാകാരൻമാർ ഇന്ന് കുറവാണ്.ഓർമകളിൽ ഓരോ മലയാളിയുടെയും ഓർമകളിൽ ഇന്നും അദ്ദേഹം ജീവിക്കുന്നു.
oduvil unnikrishnan memorial
