Malayalam Breaking News
അര മണിക്കൂറിനുള്ളിൽ 5 ലക്ഷം ഡൗണ്‍ലോഡ്!!!!പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ ഒടിയൻ ആപ്പ് സെർവർ തകർന്നു …
അര മണിക്കൂറിനുള്ളിൽ 5 ലക്ഷം ഡൗണ്‍ലോഡ്!!!!പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ ഒടിയൻ ആപ്പ് സെർവർ തകർന്നു …
By
അര മണിക്കൂറിനുള്ളിൽ 5 ലക്ഷം ഡൗണ്‍ലോഡ്!!!!പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ ഒടിയൻ ആപ്പ് സെർവർ തകർന്നു …
മോഹൻലാലിൻറെ ഒടിയൻ മാണിക്യനായി കാത്തിരിക്കുകയാണ് ആളുകൾ . വലിയ പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് റിലീസിന് മുൻപ് തന്നെ . ഒടിയൻ എന്ന ചിത്രത്തിനായി വൻ പ്രചാരണ പരിപാടികളുമാണ് അണിയറ പ്രവർത്തകർ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനൊപ്പമാണ് ഒടിയൻ ആപ്പും ടീം പുറത്തെത്തിച്ചത്.
എന്നാല്‍ ആപ്പ് പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ സെര്‍വര്‍ തകര്‍ന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ആരാധകരുടെ ഒരുമിച്ചുള്ള തള്ളി കയറ്റമാണ് സര്‍വ്വര്‍ പണിമുടക്കാന്‍ കാരണം.ആപ്പ് പുറത്തിറക്കി 30 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും 5 ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. മിനിറ്റില്‍ 300ല്‍ അധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. സര്‍വ്വര്‍ പണിമുടക്കിയതോടെ ആരാധകര്‍ നിരാശാരായി.
എന്നാല്‍ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന് ശ്രീകുമാര്‍ മേനോന് അറിയിച്ചു. ആപ്പിന്റെ സര്‍വ്വര്‍ ഉടന്‍ തന്നെ ശരിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒടിയന് ഇതിനോടകം ഇടം നേടിയിട്ടുണ്ട്. ചിത്രത്തിനായി വ്യത്യസ്ഥമായ പ്രെമോഷന് പരിപാടികളാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഒടിയന് പ്രെമോ തയ്യാറാക്കുന്നതിന് മത്സരം സംഘടിപ്പിച്ചിരുന്നു.
നേരത്തെ ഒടിയന്റെ ട്രെയ്ലര് സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന് ട്രെയ്ലര് ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന് ട്രെയ്ലര് മറികടന്നിരിക്കുന്നത്.നേരത്തെ ചിത്രത്തിന്റെ റീലിസ് ഒക്ടോബര്‍ 11നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കേരളത്തെ ബാധിച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.
odiyan server down
