Malayalam
മമ്മൂട്ടിയെ ദൈവം അറിഞ്ഞാല്‍ മതി;താരത്തെ കണ്ടിട്ട് മനസിലാകാത്ത മലയാള സാഹിത്യകാരൻ പറയുന്നു!
മമ്മൂട്ടിയെ ദൈവം അറിഞ്ഞാല്‍ മതി;താരത്തെ കണ്ടിട്ട് മനസിലാകാത്ത മലയാള സാഹിത്യകാരൻ പറയുന്നു!
മലയാളത്തിൽ ഏവർക്കും അറിയാവുന്ന നടനാണ് മമ്മുട്ടി എന്നാൽ ഇപ്പോളിതാ ലോകമെബാടും ആരാധകരുള്ള മെഗാസ്റ്റാർ മമ്മുട്ടി ആരാണെന്ന ചോദ്യമാണ് മലയാള സാഹിത്യകാരൻ ഒ വി വിജയൻ ചോദിച്ചിരിക്കുന്നത് . ഇത് വളരെ രസകരമായ സംഭവമായി മാറിയിരിക്കുകയാണ് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഒ വി യുടെ വാക്കുകളാണ് .
ഒരുപക്ഷെ മലയാളികളായ എല്ലാവര്‍ക്കും അറിയാവുന്ന രണ്ട് പേരുകളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും സാഹിത്യകാരന്‍ ഒ.വി. വിജയന്റെയും. എന്നാല്‍ ഇവര്‍ക്ക് പരസ്പരം അറിയാമോ. വിചിത്രമായ ചോദ്യമായിരിക്കും അല്ലെ. അത്തരത്തില്‍ ഒരു രസകരമായ സംഭവമാണിത്. ഒരിക്കല്‍ ഒ.വി. വിജയന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് പറഞ്ഞത്.
ഡല്‍ഹിയില്‍ വച്ച് നടന്ന ഒരു പുസ്തകച്ചന്തയില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. എന്നാല്‍ ‘വിജയേട്ടാ’ എന്ന് വിളിച്ചു കൊണ്ട് സംസാരിക്കാന്‍ വന്ന മമ്മൂട്ടിയെ ആദ്യം ഒ.വി വിജയന് പിടികിട്ടിയില്ല. ‘മനസിലായില്ല.’ ഞാന്‍ ക്ഷമാപണത്തോടെ പറഞ്ഞു. എന്നാല്‍, അതില്‍ ഒരു പരിഭവവും കൂടാതെ എന്റെ പേര് മമ്മൂട്ടിയെന്നാണെന്നും പറഞ്ഞു.
ഇവിടെയാണ് ഈ വങ്കന്റെ ചോദ്യം പ്രകാശിക്കപ്പെടുന്നത്, ഞാന്‍ ചോദിച്ചു, ‘മമ്മൂട്ടി എന്തു ചെയുന്നു?”ഞാന്‍ സിനിമാ നടനാണ്.’ഞാന്‍ ചിരിച്ചു. മമ്മൂട്ടിയും. വിനയവാനായ ആ ചെറുപ്പക്കാരന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിയ്ക്കുന്നു. ഒ.വി വിജയന്‍ അറിഞ്ഞില്ലെന്നത് ഒരു പ്രശ്നമല്ല. മമ്മൂട്ടിയെ ദൈവം അറിഞ്ഞാല്‍ മതി. ഒ.വി വിജയന്‍ പറഞ്ഞു.
o v vijayan talk about mammootty
