Actor
എന്‍ടിആറിന്റെ ചിത്രവുമായി 100 രൂപ നാണയം; ബഹുമതി സേവനങ്ങള്‍ മുന്‍നിര്‍ത്തി
എന്‍ടിആറിന്റെ ചിത്രവുമായി 100 രൂപ നാണയം; ബഹുമതി സേവനങ്ങള്‍ മുന്‍നിര്‍ത്തി
Published on
ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രിയും ദേശീയ മുന്നണി ചെയര്‍മാനുമായിരുന്ന എന്‍ടി രാമറാവുവിന്റെ ചിത്രവുമായി 100 രൂപയുടെ നാണയം. തെലുങ്കിലെ നിത്യഹരിതനായകന് കൂടിയായിരുന്ന എന്‍ടിആറിന്റെ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബഹുമതി നല്കാന് തീരുമാനിച്ചത്.
എന്‍ടിആറിന്റെ ശതാബ്ദി വര്‍ഷത്തില്‍ സ്മാരക നാണയം പുറത്തിറക്കാന്‍ കുടുംബം റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ വര്‍ഷം പിതാവിന്റെ ജന്മവാര്ഷികത്തില് എന്‍ടിആറിന്റെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായ പുരന്ദേശ്വരി പറഞ്ഞിരുന്നു.
നാണയത്തിന്റെ ഒരുവശത്ത് തെലുഗുദേശം പാര്‍ട്ടി സ്ഥാപകന്‍കൂടിയായ എന്‍ടിആറിന്റെ ചിത്രമുള്ള രൂപകല്പന നല്കാന് അദ്ദേഹത്തിന്റെ പുത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ദഗ്ഗുബാട്ടി പുരന്തരേശ്വരിയുമായി അധികൃതര്‍ ചര്‍ച്ചചെയ്തു. എന്‍ടിആറിന്റെ ജന്മദിനാഘോഷവേളയിലാണ് നാണയം പുറത്തിറങ്ങുക.
Continue Reading
You may also like...
Related Topics:NTR
