Connect with us

വിജയുടെ ലിയോയില്‍ ജോജു ഇല്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, വിശദീകരണവുമായി നടന്‍

Malayalam

വിജയുടെ ലിയോയില്‍ ജോജു ഇല്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, വിശദീകരണവുമായി നടന്‍

വിജയുടെ ലിയോയില്‍ ജോജു ഇല്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, വിശദീകരണവുമായി നടന്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്- ലോകേഷ് കനരകാജ് ചിത്രമാണ് ലിയോ. ചിത്രത്തിന്റേതായിപുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇതിനോടകം തന്നെ നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വന്നിരുന്നത്.

അത്തരത്തില്‍ ജോജു ജോര്‍ജും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോജു. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

നിരവധി തമിഴ് മാധ്യമങ്ങളില്‍ ഉള്‍പ്പടെ വ്യാജവാര്‍ത്ത പ്രചരിച്ചതിന് പിന്നാലെയാണ് വിഷയത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. മലയാളത്തില്‍ നിന്നും ബാബു ആന്റണിയും മാത്യു തോമസും ചിത്രത്തിലെത്തുന്നുണ്ട്.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയുമായാണ് ലിയോ എത്തുന്നത്. കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.

മാസ്റ്ററിന് ശേഷം വിജയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. 2023 ഒക്ടോബറില്‍ ചിത്രം റിലീസിനെത്തും.

More in Malayalam

Trending

Recent

To Top