Connect with us

നിയമം കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക്, കുലസ്ത്രീകൾക്ക് വേണ്ടി, ബാപ്പയ്ക്ക് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകും; നഷ്ടപരിഹാരം തരേണ്ടി വരുമെന്ന് മാമുക്കോയയുടെ മകൻ

Actor

നിയമം കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക്, കുലസ്ത്രീകൾക്ക് വേണ്ടി, ബാപ്പയ്ക്ക് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകും; നഷ്ടപരിഹാരം തരേണ്ടി വരുമെന്ന് മാമുക്കോയയുടെ മകൻ

നിയമം കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക്, കുലസ്ത്രീകൾക്ക് വേണ്ടി, ബാപ്പയ്ക്ക് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകും; നഷ്ടപരിഹാരം തരേണ്ടി വരുമെന്ന് മാമുക്കോയയുടെ മകൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയായിരുന്നു അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരെ ലൈം ഗികാരോപണവുമായി നടി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. പിതാവിന് നീതി കിട്ടാനായി സുപ്രീം കോടതി വരെ പോകുമെന്നാണ് അദ്ദേഹം പറയുന്നത്.

354 നിയമമൊക്കെ നിൽക്കുന്നത് കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക് വേണ്ടിയാണ്. കുലസ്ത്രീകളെന്നൊക്കെ പറയുന്നില്ലേ? തെമ്മാടികളിൽ നിന്ന് ബുദ്ധിമുട്ടുവരുമ്പോൾ അവരെ സഹായിക്കാനാണത്. അല്ലാതെ ഇതുപോലെ മിസ്യൂസ് ചെയ്യാനല്ല. അവരുടെ കാര്യം സാധിക്കാൻ വേണ്ടി സെറ്റ് ചെയ്ത് വച്ചിരിക്കുന്നതാണ് ഇതെല്ലാം.

പോലീസിന് ഈ സ്ത്രീ ബാപ്പയെ പറ്റി പറയുന്നതാണ് കേൾക്കേണ്ടത്. അവർ പറയുന്ന കളവൊന്നും പൊലീസ് കേൾക്കുന്നില്ല. ഉമ്മയ്ക്ക് നല്ല ഷുഗറാണ്. ചായയിൽ പഞ്ചസാര ഒരുപാട് ചേർത്ത് ചിലപ്പോൾ നമ്മൾ കാണാതെ കുടിക്കും. പെട്ടെന്ന് മരി ച്ചുപോട്ടെ, വേഗം ഉപ്പയുടെ അടുത്ത് പോകാല്ലോ എന്നാണ് ഉമ്മ പറയുന്നത്.

പ്രായപൂർത്തിയായ മക്കളാണ് ഞങ്ങൾക്കെല്ലാം. അവർക്കെല്ലാം പുറത്തിറങ്ങണ്ടേ? എത്രയോ നല്ല സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജയറാമും ബിജു മേനോനും ദിലീപുമെല്ലാം സിനിമയിൽ നിന്നല്ലേ കല്യാണം കഴിച്ചത്. എല്ലാവരും മോശക്കാരാണെന്ന് പറയാൻ പറ്റില്ല. പരാതി കൊടുത്ത സ്ത്രീയുടെ പിന്നാലെ തന്നെ ഞാൻ ഉണ്ടാകും.

സുപ്രീം കോടതി വരെ കേസിന് പോകും. അവിടെയും ബാപ്പയ്‌ക്കെതിരെ വിധി വന്നാൽ അവരോട് ഞാൻ മാപ്പ് പറയും. പരാതിക്കാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ വലിയ നഷ്ടപരിഹാരം തരേണ്ടി വരും എന്നാണ് നിസാർ മാമുക്കോയ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ പറയുന്നത്.

അതേസമയം, മാമുക്കോയ മോശമായി സംസാരിച്ചു എന്നാണ് ജൂനിയർ ആർട്ടിസ്റ്റിന്റെ ആരോപണം. മാമുക്കോയ നിന്നോട് എനിക്ക് മൊഹമ്മദ് ആണെന്ന് ഒരിക്കൽ പറഞ്ഞു. എന്നെ കാണുമ്പോൾ അദ്ദേഹത്തിന് എന്തോ ആയെന്നും ബാത്‌റൂമിലേയ്ക്ക് എന്നെ ഓർത്തു പോയി…എന്നിങ്ങനെ പറയുമായിരുന്നുവെന്നുമാണ് ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top