Connect with us

കേസും വിവാദവുമില്ലായിരുന്നുവെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ നിൽക്കുമായിരുന്നു ദിലീപ്, മലയാള ഇൻഡസ്ട്രി ഭരിച്ചേനെ…; താരങ്ങളുടെ ഇടയിൽ തന്നെ ദിലീപിനെ ഒതുക്കാൻ ആളുകൾ ഉണ്ടായിരുന്നു; വൈറലായി പ്രൊഡക്ഷൻ കൺട്രോളറുടെ വാക്കുകൾ

Actor

കേസും വിവാദവുമില്ലായിരുന്നുവെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ നിൽക്കുമായിരുന്നു ദിലീപ്, മലയാള ഇൻഡസ്ട്രി ഭരിച്ചേനെ…; താരങ്ങളുടെ ഇടയിൽ തന്നെ ദിലീപിനെ ഒതുക്കാൻ ആളുകൾ ഉണ്ടായിരുന്നു; വൈറലായി പ്രൊഡക്ഷൻ കൺട്രോളറുടെ വാക്കുകൾ

കേസും വിവാദവുമില്ലായിരുന്നുവെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ നിൽക്കുമായിരുന്നു ദിലീപ്, മലയാള ഇൻഡസ്ട്രി ഭരിച്ചേനെ…; താരങ്ങളുടെ ഇടയിൽ തന്നെ ദിലീപിനെ ഒതുക്കാൻ ആളുകൾ ഉണ്ടായിരുന്നു; വൈറലായി പ്രൊഡക്ഷൻ കൺട്രോളറുടെ വാക്കുകൾ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരായിരുന്നു മലയാള സിനിമയുടെ അമരക്കാരായിരുന്നത്. ഒരു സാധാരണ മിമിക്രി കലാകാരനിൽ നിന്ന് ഉയരങ്ങൾ കീഴടക്കി മലയാളസിനിമയുടെ മുൻ നിരയിലെത്താൻ ദിലീപിന് അധികം കാല താമസം വേണ്ടി വന്നില്ല.

സൂപ്പർ താര ചിത്രങ്ങൾ പലതും നിലം പൊത്തിയപ്പോഴും പ്രേക്ഷകരെ, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലെത്തിച്ചതിന് ദിലീപ് ചിത്രങ്ങൾക്ക് വലിയ പങ്കുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി നിരവധി വിവാദങ്ങളിലൂടെ താരത്തിന് കടന്നുപോകേണ്ടി വന്നുവെങ്കിലും ദിലീപെന്ന നടനെ സ്‌നേഹിക്കുന്നവർ നിരവധിയാണ്.

അടുത്ത കാലത്തായി ദിലീപ് ചിത്രങ്ങൾ വേണ്ടത്ര വിജയം കൈവരിക്കാതെ പേകുന്നതും വിമർശനങ്ങൾ വരുന്നതുമെല്ലാം ആരാധകരെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇപ്പോഴിതാ വളരെ കാലമായി നടനെ അടുത്തറിയാവുന്ന പ്രൊഡക്ഷൻ കൺട്രോളർ ആയ രാജൻ മണക്കാട് അദ്ദേഹത്തെ കുറിച്ച് പറഞ്ഞകാര്യങ്ങളാണ് വൈറലാകുന്നത്. സിനിമയിൽ ഉള്ളവർ തന്നെ ദിലീപ്ഒരിക്കലും എഴുന്നേറ്റ് വരരുതെന്ന രീതിയിൽ ദിലീപിനോട് പെരുമാറിയത് പോലെ തനിക്ക് തോന്നിയെന്നാണ് രാജൻ പറഞ്ഞത്.

പഞ്ചാബി ഹൗസിന്റെ ഷൂട്ടിങ് സമയത്ത് ദിലീപ് വലിയ താരമൊന്നുമായിരുന്നില്ല. പക്ഷെ ആ സിനിമ ജനങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. കഥാപാത്രം വളരെ രസകരമായി ദിലീപ് ചെയ്തു. അത്തരം കഥാപാത്രം ദിലീപിന് മാത്രമെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് തോന്നുന്നു. ആ സിനിമയിൽ പുള്ളി അഭിനയിക്കുന്നതൊക്കെ എനിക്ക് ഓർമയുണ്ട്. ദിലീപും ഹരിശ്രീ അശോകനുമെല്ലാം സീനിന് ഇടയിൽ ചിലതൊക്കെ കയ്യിൽ നിന്ന് ഇടും.

അന്ന് പഞ്ചാബി ഹൗസ് വലിയ രീതിയിൽ കലക്ഷൻ കിട്ടിയ സിനിമയാണ്.ദിലീപിന് പോലീസ് കഥാപാത്രമൊന്നും ചെയ്യാൻ കഴിയില്ല. കാരണം അതിനുള്ള ലുക്കില്ല. പൃഥ്വിരാജിന് പക്ഷെ സാധിക്കും. അതുപോലെ ദിലീപിന്റെ സിനിമ സെലക്ഷനെല്ലാം സൂപ്പറായിരുന്നു. കഥാപാത്രങ്ങൾക്ക് ജീവൻ നൽകി അഭിനയിക്കും. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് നമുക്ക് വ്യക്തമല്ല.

പക്ഷെ എന്തുകൊണ്ടോ ചില ഇൻസിഡന്റുകൾ അ​ദ്ദേഹത്തിലേക്ക് പോയി. അതുകൊണ്ടാണ് ദിലീപിനെ എല്ലാവരും കുറ്റക്കാരനായി കാണുന്നത്. ഈ സംഭവങ്ങൾ ദിലീപിന്റെ കരിയറിനേയും വല്ലതെ ബാധിച്ചു. എന്നോട് ഇഷ്ടം കൂടാമോ സെറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ എങ്ങനെയായിരുന്നുവോ നമ്മളോടുള്ള സമീപനം അത് തന്നെയാണ് ഇപ്പോൾ കണ്ടാലും ദിലീപ് കാണിക്കുന്നത്.

അടുത്ത് വന്ന് സൗഹൃദത്തോടെ സംസാരിക്കും. മധു സാറിന്റെ നവതിയാഘോഷത്തിൽ വെച്ച് ഞങ്ങൾ സംസാരിച്ചിരുന്നു. പുള്ളിക്ക് നമ്മളെ ഓർത്ത് വെക്കേണ്ട കാര്യമൊന്നുമില്ല. അങ്ങനെ നോക്കുമ്പോൾ ദിലീപിന്റെ ആ സ്വഭാവം നല്ലതാണ്. ഉർവശിയും കൽ‌പനയും അന്നും ഇന്നും ഒരേ രീതിയിൽ നമ്മളോടൊക്കെ പെരുമാറുന്നവരാണ്.

കേസും വിവാദവുമില്ലായിരുന്നുവെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും മുകളിൽ നിൽക്കുമായിരുന്നു ദിലീപ്. മലയാള ഇൻഡസ്ട്രി ഭരിച്ചേനെ… അതിനുള്ള കഴിവുണ്ട്. താരങ്ങളുടെ ഇടയിൽ തന്നെ ദിലീപിനെ ഒതുക്കാൻ ആളുകൾ ഉണ്ടായിരുന്നുവെന്നാണ് എനിക്ക് സംശയം. ഒരിക്കലും എഴുന്നേറ്റ് വരരുതെന്ന രീതിയിൽ ദിലീപിനോട് പെരുമാറിയത് പോലെ തോന്നി. പൃഥ്വിരാജിനും മുമ്പ് ഈ ഒരു അനുഭവം ഉണ്ടായിരുന്നുവല്ലോ രാജൻ മണക്കാട് പറഞ്ഞു.

അതേസമയം, പവി കെയർ ടേക്കർ എന്ന സിനിമയാണ് ദിലീപിന്റേതായി തിയറ്ററിലെത്തിയ ഏറ്റവും ഒടുവിലെ ചിത്രം. വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളികളെ നോൺ സ്‌റ്റോപ്പായി പൊട്ടിച്ചിരിപ്പിച്ച ഒരുപാട് ദിലീപ് സിനിമകളുടെ തുടർച്ചയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയർടേക്കറും’. കോമഡിയും റൊമാൻസും സെന്റിമെന്റ്‌സുമൊക്കെയായി ദിലീപ് ഗംഭീര പ്രകടനം നടത്തുകയാണ് ഈ ചിത്രത്തിൽ എന്നായിരുന്നു പ്രേക്ഷക പ്രതികരണം.ദിലീപിനൊപ്പം എത്തുന്ന അഞ്ച് പുതുമുഖ നായികമാരാണ് പവി കെയർ ടേക്കറിന്റെ മറ്റൊരു പ്രത്യേകത.

More in Actor

Trending