Malayalam
നാല് മാസം ഗര്‍ഭിണി; രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽനിയ രഞ്ജിത്ത്
നാല് മാസം ഗര്‍ഭിണി; രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിൽനിയ രഞ്ജിത്ത്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് നിയ രഞ്ജിത്ത്. താന്‍ രണ്ടാമതും അമ്മയാവാന്‍ പോവുന്നത്തിന്റെ സന്തോഷം വെളിപ്പെടുത്തയിരിക്കുകയാണ് താരം. വനിതാ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
‘ഞങ്ങള്‍ക്ക് ഉടന്‍ നാട്ടിലേക്ക് വരാന്‍ സാധിക്കുന്ന സാഹചര്യമല്ല. മോന് സ്കൂളില്‍ പഠിക്കുകയാണ്. അനാവശ്യമായി ലീവ് എടുക്കാന്‍ അധികൃതര്‍ അനുവദിക്കില്ല. അവധി സമയത്താല്ലാതെ ഒന്നോ രണ്ടോ ദിവസത്തിനപ്പുറം മാറി നില്ക്കാന് പറ്റില്ല. അപ്പോള്‍ ലീവ് എടുക്കുക സാധ്യമല്ല. പത്ത് ദിവസം ലീവ് എടുത്താല്‍ ഫൈന്‍ അടക്കണം. അപ്പോള്‍ തല്കാലം നാട്ടിലേക്ക് ഉണ്ടാകില്ല. മറ്റൊന്ന് ഞങ്ങള്‍ ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. നാല് മാസം ഗര്‍ഭിണിയാണ് ഞനെന്നും നിയ പറയുന്നു
ഞാനും രഞ്ജിത്തും പ്രണയിച്ച് വിവാഹിതരായവരാണ്. രഞ്ജിത്തിന് ഐടി മേഖലയിലാണ് ജോലി. യാഹൂ മെസഞ്ചര്‍ വഴി പരിചയപ്പെട്ട് സുഹൃത്തുക്കളായി. അത് പതിയെ പ്രണയമായി വളരുകയായിരുന്നു. ആറ് വര്‍ഷം പ്രണയിച്ച ശേഷമാണ് വീട്ടില്‍ പറഞ്ഞത്. മതത്തിന്റെ പേരില്‍ ആദ്യം രണ്ട് വീട്ടുകാര്‍ക്കും ചെറിയ എതിര്‍പ്പുണ്ടായിരുന്നു. ആ സമയത്ത് രഞ്ജിത്തിന് സിങ്കപൂരില്‍ ജോലി കിട്ടി. പിന്നീട് എതിര്‍പ്പുകളൊക്കെ മാറി. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ഞങ്ങള്‍ക്ക് ഒരു മകന്. രോഹിത്, രണ്ടാം ക്ലാസില്‍ പഠിക്കുന്നു.
