Connect with us

തൻ്റെ പ്രിയനായികമാരെ വെളിപ്പെടുത്തി നിവിൻപോളി!

Malayalam Breaking News

തൻ്റെ പ്രിയനായികമാരെ വെളിപ്പെടുത്തി നിവിൻപോളി!

തൻ്റെ പ്രിയനായികമാരെ വെളിപ്പെടുത്തി നിവിൻപോളി!

യുവ നടൻ നിവിൻ പോളി മലയാളികളുടെ പ്രിയതാരമാണ്. താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.തനിക്ക് മലയാളത്തിലും തമിഴിലും ഇഷ്ടപ്പെട്ട നായികമാരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിവിൻ പോളി.

ബിഹൈൻഡ് വുഡ്‌സ് പുരസ്‌കാര വേദിയിലാണ് ഇഷ്ട നായികമാരെ നിവിൻ വെളിപ്പെടുത്തിയത്. മലയാളത്തിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നായിക മഞ്ജു വാര്യർ ആണെന്ന് നിവിൻ പറഞ്ഞു.ഇത് കൂടാതെ തമിഴിൽ തൃഷയാണ് നിവിന്റെ ഇഷ്ട നായിക.

അവാർഡ് നിശയിൽ നയൻതാര, തൃഷ, നസ്രിയ, സായ് പല്ലവി എന്നീ നായകമാരുടെ ചിത്രങ്ങൾ കാണിച്ച് അവതാരക ചോദിച്ച ചോദ്യങ്ങൾക്ക് രസകരമായി നിവിൻ മറുപടി പറഞ്ഞു. നാലുപേരിൽ ആരാണ് കൂടുതൽ ശാന്തമായി സംസാരിക്കുന്നത് എന്ന ചോദ്യത്തിന് സായ് പല്ലവി എന്നാണ് നിവിൻ മറുപടി കൊടുത്തത്.

സദസിനൊപ്പം നിറഞ്ഞ ചിരിയോടെയാണ് സായ് പല്ലവി അത് കേട്ടത്. അവരിൽ ആരാണ് കൂടുതൽ സമ്മാനങ്ങൾ നൽകിയിട്ടുള്ളതെന്ന് ചോദിച്ചപ്പോൾ നസ്രിയ ആണെന്നും നിവിൻ പറഞ്ഞു.

ഗീതു മോഹൻ ദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിൻ പോളിക്ക് പുരസ്‌കാരം ലഭിച്ചത്. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്കു പൊട്ടിയ കുപ്പായം എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് ചുവട് വെച്ചാണ് നിവിൻ സദസിനെ കൈയിലെടുത്തത്താൻ അഭിനയിച്ചതിൽ ഭാര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സായി പല്ലവിയെ ആണെന്നും താരം പറഞ്ഞു.

Nivin Pauly

More in Malayalam Breaking News

Trending

Recent

To Top