Malayalam
നിവിൻ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ചിക്കനും പൊറോട്ടയും മോഷണം പോയി!
നിവിൻ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും ചിക്കനും പൊറോട്ടയും മോഷണം പോയി!
നിവിന്‍ പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിനിടെ ലൊക്കേഷനില്‍നിന്ന് ഭക്ഷണം മോഷ്ടിച്ചു. കാറിലെത്തിയ നാലംഗസംഘം ഭക്ഷണവുമായി കടന്നുകളഞ്ഞത്. ഇന്നലെ രാത്രി 10ഓടെ കാഞ്ഞിലേരിയിലായിരുന്നു സംഭവം.കാഞ്ഞിലേരിയിൽ ഷൂട്ട് നടക്കവെയാണ് സംഭവം.
സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ചിക്കനും പൊറോട്ടയുമാണ് മോഷ്ടിച്ചത്. 80 പേര്‍ക്കുള്ള ഭക്ഷണമാണ് കാറിലെത്തിയ നാലംഗ സംഘം എടുത്തുകൊണ്ടുപോയത്.ഇവര്‍ ഭക്ഷണം കവരുന്നത് സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഇതുകണ്ട നാലംഗ സംഘം അമലിനെ മര്‍ദിച്ചു. പരിക്കേറ്റ അമല്‍ കൂത്തുപറന്പ് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് മാലൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
nivin pauly new film loaction
