Movies
സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി നിവിൻ പോളി; ഡോൾബി ദിനേശൻ വരുന്നു
സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായി നിവിൻ പോളി; ഡോൾബി ദിനേശൻ വരുന്നു
ആരെയും വളരെ വേഗം ആകർഷിക്കുകയും, കൗതുകമുണർത്തുന്ന ചെയ്യുന്ന പേരോടെ നിവിൻ പോളിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു,
ഡോൾബി ദിനേശൻ. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിൻ പോളി സാധാരണക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിട്ടാണ് അഭിനയിക്കുന്നതെന്ന് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ സൂചിപ്പിക്കുന്നു.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം. അജിത് വിനായക ഫിലിംസിൻ്റെ പത്താമതു ചിത്രമാണിത്. അജിത് വിനായക ഫിലിംസിൻ്റെ സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലും നിവിൻ പോളി നായകനായിരുന്നു. അജിത് വിനായക് ഫിലിംസിൻ്റെ തന്നെ ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന സർക്കീട്ട് എന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷനുകൾ പുരോഗമിച്ചു വരികയാണ്.
മെയ് എട്ടിന് സർക്കീട്ട് പ്രദർശനത്തിനെത്തുന്നതിന്നിടയിലാണ് താമറിൻ്റെ പുതിയ ചിത്രവും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയും ഈ സാഹചര്യത്തിലുണ്ട്. ഏററ ചർച്ച ചെയ്യപ്പെട്ട ആയിരത്തൊന്നു നുണകൾ എന്ന ചിത്രവും ഒരുക്കി താമർ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദിനേശൻ എന്ന ഈ കഥാപാത്രത്തിെൽ എന്തെല്ലാം കൗതുകങ്ങളാണ് ഒളിപ്പിച്ചു വച്ചിരിക്കുന്നതെന്ന് വരും ദിനങ്ങളിലെ അപ്ഡേഷനിലൂടെ പ്രതീക്ഷിക്കാം.
ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരവും അടുത്തു തന്നെ പുറത്തുവിടുമെന്ന് സംവിധായകൻ താമർ വ്യക്തമാക്കി. ഡോൺ വിൻസൻ്റൊണ് സംഗീത സംവിധായകൻ. ഛായാഗ്രഹണം – ജിതിൻ സ്റ്റാനിസ്ലാസ്. എഡിറ്റിംഗ്- നിധിൻരാജ് ആരോൾ.
വമ്പൻ ചിത്രമായ ആനിമൽ ഉൾപ്പടെയുള്ള ചിത്രങ്ങളുടെ ശബ്ദ വിഭാഗത്തിൽ പ്രവർത്തിച്ച സിങ്ക് സിനിമ ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നു. രഞ്ജിത്ത് കരുണാകരനാണ് പ്രൊജക്റ്റ് ഡിസൈനർ. മെയ് മധ്യത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.
