Actor
പുതിയ ആഢംബര കാറിന് ഇഷ്ട നമ്പർ തന്നെ വേണം; വാശിയേറിയ ലേലം വിളിയുമായി കുഞ്ചാക്കോ ബോബനും നിവിൻ പോളിയും; 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറി നിവിൻ
പുതിയ ആഢംബര കാറിന് ഇഷ്ട നമ്പർ തന്നെ വേണം; വാശിയേറിയ ലേലം വിളിയുമായി കുഞ്ചാക്കോ ബോബനും നിവിൻ പോളിയും; 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറി നിവിൻ
ഇഷ്ട നമ്പർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസിൽ വാശിയേറിയ മത്സരവുമായി കുഞ്ചാക്കോ ബോബനും നിവിൻ പോളിയും. കെഎൽ 07 ഡിജി 0459 നമ്പറിനാണ് കുഞ്ചാക്കോ രംഗത്തെത്തിയത്. കെഎൽ 07 ഡിജി 0011 നമ്പറിനായി നിവിനും അപേക്ഷിച്ചു. 0459 നമ്പർ ഫാൻസി നമ്പർ അല്ലാത്തതിനാൽ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നത്.
എന്നാൽ ഈ നമ്പറിന് വേറെ അപേക്ഷകർ എത്തിയതോടെ നമ്പർ ലേലത്തിൽ വെയ്ക്കുകയായിരുന്നു. ഓൺലൈനായി നടന്ന ലേലത്തിൽ 20,000 രൂപ വിളിച്ച് കുഞ്ചാക്കോ ബോബൻ തന്നെ നമ്പർ സ്വന്തമാക്കുകയും ചെയ്തു.
നിവിൻ പോളിയുടേത് ഫാൻസി നമ്പർ ആയതിനാൽ വിലയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവിൽ സ്വകാര്യ കമ്പനി 2.95 ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച് പിന്മാറുകയായിരുന്നു.
അതേസമയം, ‘ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി പുറത്തെത്തിയ ചിത്രം. ജിത്തു അഷ്റഫ് ഒരുക്കിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്. സൂപ്പർഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം.
മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലാണ് നിവിൻ പോളിയെ പ്രേക്ഷകർ അവസാനം കണ്ടത്. ‘ആക്ഷൻ ഹീറോ ബിജു 2’ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ചെയ്യാൻ പോകുന്ന നിവിൻ, സൂപ്പർ ഹീറോ ആയെത്തുന്ന ‘മൾട്ടിവേഴ്സ് മന്മഥൻ’ എന്ന പാൻ ഇന്ത്യൻ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നടന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
