Malayalam
ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു; ഇത്തരം അതിക്രമങ്ങൾ ഒട്ടും സ്വീകാര്യമല്ല
ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു; ഇത്തരം അതിക്രമങ്ങൾ ഒട്ടും സ്വീകാര്യമല്ല
സൈലന്റ് വാലിയില്‍ ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് എത്തുന്നത്. സംഭവത്തിൽ പ്രതികരിച്ച് നടന് നിവിൻ പോളി
“ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. മൃഗങ്ങൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ ഒട്ടും സ്വീകാര്യമല്ല!“ നിവിൻ പോളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മെയ് 27നാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച പൈനാപ്പിള്‍ ഭക്ഷിച്ചതിനെ തുടര്‍ന്ന് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലിയുടെ അതിര്‍ത്തിയായ മലപ്പുറം ജില്ലയിലെ വെള്ളിയാര്‍ പുഴയിലാണ് സംഭവം. സ്ഫോടകത്തില്‍ നാക്കും വായും ഗുരുതരമായി പരിക്കേറ്റ കാട്ടാന ഏറെ ദിവസങ്ങള്‍ പട്ടിണി കിടന്നലഞ്ഞ ശേഷമാണ് ചെരിഞ്ഞത്.
ആനയുടെ ദാരുണാന്ത്യത്തിൽ പ്രതിഷേധിച്ച് നിലമ്പൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മോഹന്‍ കൃഷ്ണൻ ഒരു ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തുടർന്ന് ദേശീയ മാധ്യമങ്ങളിലടക്കം ഈ സംഭവം ശ്രദ്ധ നേടി.
