രാഷ്‌ട്രീയത്തിന്റെ അടിസ്ഥാനത്തിലൊന്നുമല്ല, അദ്ദേഹത്തിന്റെ സ്വന്തം ഫണ്ടിൽ നിന്നാണ് എന്റെ സർജറിയ്ക്കുള്ള പണം നൽകിയത്, വളരെ നല്ല മനുഷ്യനാണ് അദ്ദേഹം; നിവി നിവേദ് ആന്റണി

സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് ട്രാൻസ്ജെൻഡർ നിവി നിവേദ് ആന്റണി. ഇപ്പോഴിതാ തന്റെ സർജറിയുടെ മുഴുവൻ തുകയും തന്ന് സഹായിച്ചത് കേന്ദ്രമന്ത്രിയും, നടനുമായ സുരേഷ് ഗോപിയാണെന്ന് പറയുകയാണ് നിവി.
എന്റെ സർജറിയിലെ ട്വിസ്റ്റ് എന്താണെന്ന് വച്ചാൽ സർജറിയുടെ മുഴുവൻ തുകയും തന്ന് സഹായിച്ചത് സുരേഷ് ഗോപി സർ ആണ്. അത് രാഷ്‌ട്രീയത്തിന്റെയൊന്നും അടിസ്ഥാനത്തിലല്ല. അദ്ദേഹത്തിന്റെ സ്വന്തം ഫണ്ടിൽ നിന്നു തന്നെയാണ്. അമൃത ഹോസ്പിറ്റലിലായിരുന്നു എന്റെ സർജറി.
സർജറിയ്‌ക്ക് ശേഷം ഫോണിൽ അദ്ദേഹം വിളിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയുള്ള നല്ല മനുഷ്യരുടെ പഴയ സിനിമകൾ കാണുമ്പോൾ ബ്ലസ്ഡ് ഫീലിംഗാണ് തോന്നുന്നത്. എല്ലാവരും വന്ന് കാണുക. അത്രയും നല്ല വൈബാണ്. ഈ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെയൊന്നുമല്ല.
വലിയ ഒരു തുകയാണ് അദ്ദേഹം ട്രാൻസ് കമ്യൂണിറ്റിയ്‌ക്ക് വേണ്ടി, അവരുടെ ഹെൽത്ത് പ്രോബ്ലംസിനു വേണ്ടി നൽകിയിരിക്കുന്നത്. വളരെ നല്ല മനുഷ്യനാണ് അദ്ദേഹമെന്നും നിവി പറഞ്ഞു. സർജ്ജറി സമയത്ത് നിവിയ്ക്കുള്ള എല്ലാ മാനസിക ശാരീരിക പിന്തുണകളും നൽകി സ്വീറ്റി ബെർനാഡ് കൂടെ തന്നെയുണ്ടായിരുന്നു.
നിവിയുടെ സർജ്ജറിയുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകൾ എല്ലാം നൽകിയതും സ്വീറ്റിയാണ്. ഇപ്പോൾ താൻ പൂർണമായും ആരോഗ്യവതിയാണെന്നും, മനസ്സ് ആഗ്രഹിച്ചതുപോലെ ശരീരം മാറിയതിൽ സന്തോഷമുണ്ട് എന്നും നിവി നിവേദ് ആൻറണി പറയുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...