നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ചക്രവ്യൂഹിലൂടെ നിതീഷ് ഭരദ്വാജ് വീണ്ടും കൃഷ്ണനായി എത്തുന്നു
Published on
പത്മരാജന്റെ ഞാന്‍ ഗന്ധര്വന് എന്ന ചിത്രത്തില്‍ ഗന്ധര്‍വനായി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് നിതീഷ്. ഇപ്പോഴിതാ നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൃഷ്ണന്റെ വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് നിതീഷ് ഭരദ്വാജ്. ജന്മാഷ്ടമി നാളിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ‘ചക്രവ്യൂഹ്’ എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്നാകുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്ബര ആസ്പദമാക്കിയാണ് നാടകം ഒരുക്കുന്നത്. അതുല്‍ സത്യ കൗശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. ഡല്ഹിയിലായിരിക്കം നാടകം. ആധുനിക ലോകത്തും മഹാഭാരതത്തിലെ കഥകള്‍ക്ക് ഇപ്പോഴും പ്രസക്തി ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് നിതീഷ് ഭരദ്വാജ് പറയുന്നത്.
nitheesh bharadwaj- again as krishna- after thirty years
Continue Reading
You may also like...
Related Topics:again as krishna, nitheesh bharadwj
