Malayalam
ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി; കാവ്യയുമായുള്ള വിവാഹ മോചന ശേഷം നിശാൽ ചന്ദ്ര പറഞ്ഞത്…വീണ്ടും വൈറലായി ആ വാക്കുകൾ
ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി; കാവ്യയുമായുള്ള വിവാഹ മോചന ശേഷം നിശാൽ ചന്ദ്ര പറഞ്ഞത്…വീണ്ടും വൈറലായി ആ വാക്കുകൾ
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ് നിശാൽ ചന്ദ്രയെ കുറച്ചു മലയാളികൾ കൂടുതൽ അറിയുന്നത്. ഇവരുടെ വിവാഹ മോചനവും തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം വലിയ ചർച്ചയായിരുന്നു. 2009ൽ ആയിരുന്നു അന്ന് 25കാരിയായിരുന്ന കാവ്യയുടെയും നിശാലിന്റെയും വിവാഹം.
അത്യന്തം ആർഭാടത്തോടെ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങളും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. നായികയായി തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു നിശാൽ ചന്ദ്ര കാവ്യയെ ജീവിത സഖിയാക്കുന്നത്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിന്ന കാവ്യ ഭർത്താവിനൊപ്പം കുവൈറ്റിലേയ്ക്ക് മാറി. അന്ന് നിശാൽ കുടുംബസമേതം കുവൈറ്റിലായിരുന്നു താമസം. പിന്നീട് കാവ്യയുടെ വിവരമൊന്നും ഉണ്ടായിരുന്നില്ല. അഞ്ച് മാസങ്ങൾക്കുശേഷം വിവാഹ ബന്ധം വേർപ്പെടുത്താൻ കാവ്യ ശ്രമം ആരംഭിച്ചു എന്ന വാർത്ത പുറത്തെത്തി.
മാത്രമല്ല ഗാർഹിക പീഡനത്തിന് നിശാലിനും കുടുംബത്തിനും എതിരെ ഒരു കേസും നടി ഫയൽ ചെയ്തുവെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഒന്നര വർഷ കാലത്തോളം ഇരുവരും വിവാഹമോചന കേസിന് പിന്നാലെയായിരുന്നു. പിന്നീട് ഉഭയ സമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടതോടെ 2011ൽ ഇവർ വേർപിരിഞ്ഞു. ഒപ്പം ഗാർഹിക പീഡന കേസും കാവ്യ പിൻവലിച്ചു. വിവാഹമോചനം നേടി കോടതിക്ക് പുറത്തേക്ക് വന്ന നിശാൽ വൈകാരികമായാണ് പ്രതികരിച്ചത്.
എനിക്ക് ഒറ്റ കാര്യമെ പറയാനുള്ളു. ഇനിയെങ്കിലും ഇതുപോലെ ഒരു പയ്യനും അവന്റെ വീട്ടുകാർക്കും ഞാൻ അനുഭവിച്ചത് പോലെ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ എന്നാണ് നിശാൽ പറഞ്ഞത്. എന്നാൽ മാധ്യമങ്ങൾ ചുറ്റും വളഞ്ഞുവെങ്കിലും ഒന്നും പ്രതികരിക്കാൻ നിൽക്കാതെ കാവ്യ പോയി. കാവ്യയ്ക്കും എനിക്കും ഇടയിൽ സംഭവിച്ചതിന് മറ്റൊരു വശമുണ്ടെന്ന് ഒടുവിൽ കുറച്ച് ആളുകൾക്ക് മനസിലായി. എല്ലാത്തരം നുണകളും വളച്ചൊടിക്കലുകളും പറഞ്ഞിട്ടുണ്ട്.
ഞാൻ വിദ്യാഭ്യാസമില്ലാത്തവനാണെന്ന് ആവർത്തിച്ച് അവർ പ്രസ്താവിച്ചിരുന്നു. അത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എനിക്ക് രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്. ഒന്ന് ന്യൂജേഴ്‌സിയിലെ സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങിലും മറ്റൊന്ന് കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാനേജ്‌മെന്റ് സയൻസിലും.
ഇതുവരെ നടന്നതൊക്കെ എനിക്ക് ഒരു പേടി സ്വപ്നമാണ്. എല്ലാം കഴിഞ്ഞുവെന്നതിൽ ദൈവത്തിന് നന്ദി എന്നാണ് വിവാഹമോചനശേഷം നിശാൽ മാധ്യമങ്ങളോട് പറഞ്ഞത്. കാവ്യയുമായി വേർപിരിഞ്ഞ അമേരിക്കയിലേക്ക് നിശാൽ താമസം മാറി. മാത്രമല്ല തന്നെ മനസ് അറിഞ്ഞ് സ്നേഹിക്കുന്ന ഒരു പങ്കാളിയേയും കണ്ടെത്തി. പ്രമുഖ ബിസിനസ് മാൻ സുരേന്ദ്രനാഥിന്റെ മകളും സമ്പന്നയുമായ രമ്യയെയാണ് നിശാൽ വിവാഹം ചെയ്തത്. 2013 മെയ് 13നായിരുന്നു ഇരുവരുടേയും വിവാഹം. ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം കൈവശമുള്ളയാളാണ് രമ്യ. കുടുംബസമേതം അമേരിക്കയിൽ സെറ്റിലായ നിശാൽ ഏറ്റവും സമാധാനവും സന്തോഷും നിറഞ്ഞ ജീവിതമാണ് ഇപ്പോൾ ആസ്വദിക്കുന്നത്.
2017 മെയ് 13നാണ് നിഷാൽ ചന്ദ്ര രമ്യയെ തന്റെ ജീവിതസഖി ആക്കിയത്. 2019 ലാണ് വിശാലനും രമ്യയ്ക്കും മകൻ ദേവാൻഷ് പിറന്നത്. മകൻ ദേവിന് കൂട്ടായി ഒരു അനിയത്തിക്കുട്ടി കൂടി ഉണ്ട്. രമ്യയോടും തന്റെ രണ്ടു ഓമന മക്കളോടും ഒപ്പം കുടുംബ സമേതം ആയി സ സന്തോഷം അമേരിക്കയിൽ കഴിഞ്ഞു വരിക ആണ് നിഷാൽ ചന്ദ്ര.
നിഷാലിന്റെ സഹോദരൻ ആയ ദീപക് ചന്ദ്ര മോഹനും അദ്ദേഹത്തിന്റെ അദ്ദേഹത്തിന്റെ ഭാര്യ ഗോപിക ഗോപാൽ ചന്ദ്രയും അദ്ദേഹത്തിന് ഒപ്പം താനെ അമേരിക്കയിൽ സ്ഥിര താമസം ആക്കിയവർ ആണ്. അമേരിക്കയിലെ പ്രമുഖ ബാങ്കിന്റെ തലപ്പത്താണ് ഇന്ന് നിശാൽ ചന്ദ്ര. ചെറുപ്പം തൊട്ടേ പഠിക്കാൻ ബ്രില്യന്റ് ആയിരുന്ന നിശാൽ എല്ലാത്തിനും ഉയർന്ന മാർക്കോടെ ആണ് വിജയിക്കുന്നത്. സ്കോളര്ഷിപ്പോടെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടിയ നിശാൽ ഇന്ന് അമേരിക്കയിൽ ഒരു കോടിക്ക് അടുത്ത് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് എന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു നിശാലിന്റെ ചില ചിത്രങ്ങൾ വൈറലായത്.
അതേസമയം, അദ്ദേഹത്തിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ച് വന്നൊരു കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി ജീജ സുരേന്ദ്രൻ അടക്കം ഈ കുറിപ്പ് പങ്കുവച്ചിരുന്നു. മൂന്നുമാസം പോലും തികയ്ക്കാത്ത ആദ്യ ദാമ്പത്യം. ഇപ്പോൾ ജോലി യുഎസിലെ ബാങ്കിന്റെ തലപ്പത്ത്. മുൻപ് കുവൈറ്റ് ബാങ്കിൽ മാസം 15 ലക്ഷം രൂപ ശമ്പളം. ആദ്യബന്ധം പിന്നീട് കുടുംബകോടതിയിൽ ഒത്തുതീർപ്പിൽ എത്തിയിരുന്നു. പറഞ്ഞു വരുന്നത് പ്രമുഖ നടിയുടെ ആ ദ്യ ഭർത്താവ് നിശാൽ ചന്ദ്രയുടെ കാര്യമാണ്.. ആ നിശാൽ ചന്ദ്ര 2013-ൽ വീണ്ടും കല്യാണം കഴിഞ്ഞു. മാവേലിക്കരക്കാരി രമ്യയെ.. ഇപ്പോൾ വിവാഹ ജീവിതം 13ാം വർഷത്തിലേയ്ക്ക്.
കുട്ടിക്കാലത്ത് സിനിമകളിലും മറ്റും അഭി നയിച്ചിട്ടുണ്ടെങ്കിലും പഠനത്തിനായി രുന്നു കുടുംബം പ്രാധാന്യം നൽകിയത്. യുഎസിൽ ഉപരിപഠനം നടത്തിയ നിശാൽ തിരുവനന്തപുരം സ്വദേശിയാണ്. കുമാരപുരത്തെ ചന്ദ്രമോഹന്റെയും മണിയുടേയും ഇളയ മകനായി ജനിച്ച നിശാൽ പഠിക്കാൻ മിടുക്കനായിരുന്നതിനാൽ തന്നെ 1998ലാണ് യുഎസിലേക്ക് ഉപരിപഠനത്തിന് പോകുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നി ന്നും കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദവും ടെലികമ്മ്യൂണിക്കേഷൻസിൽ മാസ്റ്റേഴ്സും ഒരുമിച്ചെടുത്ത് 2002ലാണ് പഠിച്ചിറങ്ങുന്നത്. ശേഷം തൊട്ടു പിന്നാലെ തന്നെ വാൾ സ്ട്രീറ്റിലെ പ്രമുഖ ഇൻ വെസ്റ്റ്മെന്റ് ബാങ്കിൽ കൺസൾട്ടന്റായി ജോലിയിലും പ്രവേശിച്ചു. അതിനിടെ ഫോർ ദ പീപ്പിൾ സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
എങ്കിലും കരിയർ ബിൽഡിംഗിന്റെ തിരക്കിലായിരുന്നു നിശാൽ. അങ്ങനെയിരിക്കെയാണ് നടിയുമായുള്ള വിവാഹാലോചന വരുന്നതും അതിവേഗം വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയതും. 2009 ഫെബ്രുവരിയിലാ യിരുന്നു വിവാഹം. ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് മൂകാംബിക ക്ഷേത്രത്തിൽ വച്ച് വിവാഹവും ഒരാഴ്ച കഴിഞ്ഞ് കാഞ്ഞങ്ങാട് വച്ച് വിവാഹ റിസപ്ഷനും അടുത്ത ദിവസം കൊച്ചിയിൽ വച്ച് സിനിമാക്കാർക്കായും റിസ്ഷൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ആ ദാമ്ബത്യം മൂന്നു മാസം പോലും തികച്ചില്ല. തന്റെ ആദ്യ വിവാഹത്തെ ഒരു ദുഃസ്വപ്നമായി കാണുന്നുവെന്നാണ് നിശാലും പറഞ്ഞത്. തുടർന്ന് വിവാഹ മോചനം നേടി അഞ്ചാം വർഷം നിശാൽ രണ്ടാം വിവാഹത്തിലേക്ക് കടന്നത്. ഒരു ബന്ധു വഴി ആണ് മാവേലിക്കര സ്വദേശിനിയും മൈക്രോബയോളജിയിൽ ബിരുദാനന്തര ബിരുദധാരി യായ രമ്യയുമായുള്ള വിവാഹാലോചന വരുന്നത്.
രമ്യയുടെ സിംപ്ലിസിറ്റിയിൽ ആകൃഷ്ടനായ നിശാൽ വിവാഹിതനാകുവാൻ സമ്മതിക്കുകയായിരുന്നുവെന്നാണ് വിവരം. വിവാഹശേഷം പ്രിയപ്പെട്ടവളേയും കൂട്ടി നേരെ യുഎസിലേയ്ക്ക് പോവുകയായി രുന്നു നിശാൽ. ഈ മെയ് പതിമൂന്നിന് പതിമൂന്നുവര്ഷം പിന്നിടുകയാണ് രമ്യ യും നിശാലും ജീവിതത്തിൽ ഒന്നിച്ചിട്ട്. കുടുംബമായി അമേ രിക്കയിലെ ന്യൂ ജേഴ്സിയിൽ ആണ് ഇപ്പോൾ സെറ്റിൽഡ് ആയിരിക്കുന്നത്. നിശാൽ വിവാഹം ചെയ്യുന്ന സമയത്ത് സിവിൽ സർവീസ് മോഹവുമായി നടക്കുകയായിരുന്നു രമ്യ. പഠിക്കാൻ മിടുക്കിയാണ് ബിരുദനന്തര ബിരുദം നേടിയ രമ്യയെ വിവാഹത്തോടെ പഠനം തുടരാൻ നിശാൽ അനുവദിച്ചു. പ്രമുഖ ബിസിനസ് മാൻ സുരേന്ദ്രനാഥിന്റെ മകൾ കൂടിയായ രമ്യ ഒരു കോടീശ്വര പുത്രി കൂടി ആയിരുന്നു.
വിവാഹത്തിനുമുന്പേ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുവരും ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിയിരുന്നു. പഠനം തുടരാൻ ആണ് താത്പര്യം എങ്കിൽ അങ്ങനെയും സമ്മതം ആയിരുന്നു നിശാലിന് .അന്ന് കുവൈറ്റിൽ ആയിരുന്ന നിശാൽ ഇടയ്ക്കിടെ ഇടയിൽ വന്നുപോകാം എന്ന തീരുമാനത്തിൽ എത്തി. ലാളിത്യം നിറഞ്ഞ രമ്യയുടെ സ്വഭാവം ആണ് തന്നെ ഏറെ ആകര്ഷിച്ചതെന്നും നിശാൽ പറഞ്ഞിരുന്നു.
രമ്യയുടെ കുടുംബത്തിന്റെ മാവേലിക്കരയിലെ 23 ഏക്കർ വിസ്തൃതിയുള്ള വിശാലമായ ഫാംഹൗസിലായിരുന്നു ഇവരുടെ വിവാഹം നടന്നത്. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ട് വ്യക്തികൾ തമ്മിലുള്ള കൂടിച്ചേരൽ ആണ് വിവാഹം. അത് വിജയകരമാക്കുന്നത് ഭർത്താവും ഭാര്യയും ഒരുപോലെ അതിൽ കമ്മിറ്റഡ് ആകുമ്പോൾ ആണെന്നാണ് താൻ പഠിച്ചതെന്നും ഒരിക്കൽ നിശാൽ പറഞ്ഞിട്ടുണ്ട്.
വിവാഹസമയത്ത് രമ്യ സിവിൽ സെർവീസിന്റെ പിന്നാലെ ആയിരുന്നു. സിവിൽ സർവീസ് പരീക്ഷയുടെ ആദ്യ റൗണ്ട് രമ്യ പാസായ ആളാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ എത്താൻ ഒരുപാട് ശ്രമിച്ച ആള് കൂടിയാണ് രമ്യ. അതിനു എല്ലാ വിധ പിന്തുണയും നൽകി നിശാൽ ഒപ്പമുണ്ടായിരുന്നു.
2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യാമാധവനും നിശാൽ ചന്ദ്രയുമായുള്ള വിവാഹം. ഏതാനും മാസങ്ങൾ മാത്രം നീണ്ടുനിന്ന ദാമ്പത്യം പരാജയപ്പെടുകയായിരുന്നു. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് എറണാകുളം കുടുംബക്കോടതിയിലെത്തിയ നിശാൽ ചന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചതും അന്ന് ശ്രദ്ധ നേടിയിരുന്നു. ഭാവിയിൽ ഒരു പയ്യനും വീട്ടുകാർക്കും തൻറെ ഗതി വരരുതെന്നാണ് നിശാൽ പറഞ്ഞത്.
വിവാഹശേഷം അഭിനയം നിർത്തി കുവൈറ്റിലേയ്ക്ക് പോയ കാവ്യ നാട്ടിൽ തിരിച്ചെത്തി നിശാലിനെതിരെ പരാതി നൽകുകയായിരുന്നു. ഒന്നര വർഷം നീണ്ട വിവാഹ മോചന കേസ് ഒടുവിൽ പിൻവലിച്ച് വീട്ടുകാരുമായി തീരുമാനിച്ച് സംയുക്ത വിവാഹ മോചന ഹർജി നൽകുകയായിരുന്നു. ഡിവോഴ്‌സും കാവ്യയുടെ ഗുരുതര ആരോപണങ്ങളെയും തുടർന്ന് നിശാൽ തകർന്നു പോയിരുന്നു.
അതേസമയം, ഇപ്പോൾ കാവ്യ മാധവനാകട്ടെ, ദിലീപിനും മകൾ മഹാലക്ഷ്മിയ്ക്കുമൊപ്പം സന്തോഷമായി ജീവിക്കുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലും ഫംങ്ഷനുകളിലെല്ലാം കാവ്യ സജീവ സാന്നിധ്യമാണ്. അതോടൊപ്പം നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപും കാവ്യയും വട്ടം കറങ്ങുകയാണ്. കേസ് അന്തിമ വിധി പറയാനായി മാറ്റിയിട്ടുണ്ട്.
പ്രമുഖ ക്രിമിനൽ അഭിഭാഷകൻ രാമൻപിള്ളയാണ് ദിലീപിന് വേണ്ടി നടി ആക്രമിക്കപ്പെട്ട കേസിൽ ഹാജരാകുന്നത്. ഈ കേസിൽ സാഹചര്യം ദിലീപിന് അനുകൂലമായി മാറുന്നത് രാമൻപിള്ളയുടെ കടന്നുവരവോടെയാണ്. ഇതിന് വഴിയൊരുക്കിയത് ദിലീപിൻ്റെ ഭാര്യ കാവ്യാമാധവൻ ആദ്യത്തെ ഭർത്താവ് നിഷാൽ ചന്ദ്രയാണെന്നുള്ളതും കൗതുകമാണ്.
