Actor
50-ാം വയസിൽ നിഷ സാരംഗ് പുതിയ ജീവിതത്തിലേക്ക് ?സീമന്തരേഖയിൽ സിന്ദൂരവും കഴുത്തിൽ താലിയുമായി കുടുംബത്തെ ഞെട്ടിച്ച് നടി
50-ാം വയസിൽ നിഷ സാരംഗ് പുതിയ ജീവിതത്തിലേക്ക് ?സീമന്തരേഖയിൽ സിന്ദൂരവും കഴുത്തിൽ താലിയുമായി കുടുംബത്തെ ഞെട്ടിച്ച് നടി
ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് നിഷ സാരംഗ്. സിംഗിള്‍ മദറായി രണ്ട് പെണ്മക്കളെ വളര്‍ത്തി വലുതാക്കിയ നടിയുടെ ജീവിതം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്.
മാത്രമല്ല തന്റെ എല്ലാ ഉത്തരവാദിത്തങ്ങളും പൂര്‍ത്തിയായ സ്ഥിതിയ്ക്ക് താന്‍ ഇനി ഒരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അടുത്തിടെ നടി വെളിപ്പെടുത്തിയിരുന്നു. നമ്മളെ കേള്‍ക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നുമെന്നും തിരക്കിനിടയില്‍ എന്റെ കാര്യങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു സുഹൃത്തോ പങ്കാളിയോ ആവശ്യമാണെന്നും നിഷ പറഞ്ഞിരുന്നു.
അതേസമയം ദിവസവും ഷൂട്ടിങ്ങിന് ശേഷം തിരിച്ചു വരുമ്പോള്‍ വീട്ടില്‍ നമ്മളെ കേള്‍ക്കാന്‍ ആളില്ലെങ്കില്‍ നമ്മുടെ മനസ് തന്നെ മാറിപ്പോകും.
50 വയസില്‍ തന്നെ തനിക്ക് ഹാപ്പിയാക്കി നിര്‍ത്തിയാല്‍ മാത്രമേ തന്റെ ആരോഗ്യത്തെ നാളെ തനിക്ക് ഉപയോഗിക്കാന്‍ പറ്റൂവെന്നും അപ്പോ താൻ തന്നെ നോക്കുകയല്ലേ വേണ്ടതെന്നായിരുന്നു നടി നേരത്തെ പറഞ്ഞത്. എന്നാൽ അതിനു പിന്നാലെ ഇപ്പോഴിതാ നടിയുടെ വാക്കുകളും ചർച്ചയാകുകയാണ്.
കഴിഞ്ഞ ദിവസം സിനിമ കണ്ടിറങ്ങുകയായിരുന്ന നടിയോട് മാധ്യമ പ്രവർത്തകർ പുതിയ ജീവിതത്തിലേക്ക് കടന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചിരുന്നു. പുതിയ വിശേഷം ഒന്നും ഇല്ല. ഇങ്ങനെ പോകുന്നു. പിന്നെ പുതിയത് അല്ലല്ലോ ജീവിതം ഇപ്പോഴും ഇങ്ങനെ നടന്നു കൊണ്ടിരിക്കുന്നത് അല്ലെയെന്നാണ് നടി മറുപടി നൽകിയത്.
അതേസമയം ഇത്രയും നാൾ മക്കൾക്ക് വേണ്ടി ജീവിച്ചു, ഇനിയൊരു കൂട്ട് വേണമെന്ന് ഇന്റർവ്യൂവിൽ പറഞ്ഞിരുന്നല്ലോ എന്താണ് അതിനെകുറിച്ച് പറയാനുള്ളതെന്ന ചോദ്യത്തിന് ആ കുട്ടി അപ്പോൾ,അങ്ങനെ ചോദിച്ചു താൻ അങ്ങനെ പറഞ്ഞു എന്നാണ് നടി ഉത്തരം നൽകിയത്. ചേച്ചി മാരീഡ് ആയി, എന്നൊക്കെ കേൾക്കുന്നുണ്ടെന്നും എന്താണ് അതിനെക്കുറിച്ച് പറയാനുള്ളതിതെന്നും മാധ്യമങ്ങൾ ചോദിച്ചു. ചോദിക്കട്ടെ, എന്തെങ്കിലും ഉണ്ടെങ്കിൽ താൻ പറയാമെന്നാണ് നടിയുടെ ഉത്തരം .
മാത്രമല്ല അത് നല്ല കാര്യം അല്ലെ. നല്ലത് എപ്പോൾ എങ്കിലും ചെയ്യാം എന്ന് വിചാരിക്കുന്നു അത്രേമേ ഉള്ളൂയെന്നും ആളുകളിൽ നിന്നും സപ്പോർട്ട് ഉണ്ട്, എപ്പോഴും നമുക്ക് ഒപ്പം എല്ലാം പങ്കുവയ്ക്കാൻ ഒരു ആള് ഉള്ളത് നല്ലതല്ലേ. ഒറ്റപെടുമ്പോൾ നമ്മൾ അങ്ങനെ ചിന്തിക്കുമെന്നും താനും അങ്ങനെ ചിന്തിച്ചെന്നും ഒരിക്കലും അത് തെറ്റാണ് എന്ന് തോന്നുന്നില്ലെന്നും നിഷ കൂട്ടിച്ചേർത്തു.
