നീലു അമ്മയുടെ 49-ാം പിറന്നാള്‍ ലൊക്കേഷനില്‍ ആഘോഷമാക്കി മക്കള്‍…
By
ഉപ്പും മുളകും സീരിയലിൽ നീലവായെത്തുന്ന നിഷ സാരംഗിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഉപ്പും മുളകും ടീമിനൊപ്പമുള്ള താരത്തിന്റെ പിറന്നാൾ ആഘോഷം സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിയിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലും പേജുകളിലുമെല്ലാം നിഷ സാരംഗായിരുന്നു താരം. ഓണ്‍സ്ക്രീനിലെ മക്കള്‍ക്കൊപ്പം നിഷയുടെ മകളും പിറന്നാളാഘോഷത്തില്‍ പങ്കെടുത്തിരുന്നു. കേക്ക് മുറിക്കുന്നതിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കേശുവും ശിവയും ബാലുവും ലച്ചുവും മുടിയനും പാട്ടുപാടിയാണ് ആഘോഷിച്ചത്. ബാലുവായിരുന്നു ആദ്യം കേക്ക് നല്‍കിയത്. പിറന്നാളാഘോഷത്തിന്റെ വീഡിയോയും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു.
പ്രായഭേദമന്യേ സാധാരണക്കാർ ഇഷ്ടപ്പെടുന്ന സീരിയലാണ് ഉപ്പും മുളകും. ബിജു സോപാനവും നിഷ സാരംഗുമാണ് ബാലുവിനേയും നീലുവിനേയും അവതരിപ്പിക്കുന്നത്. ഇവരുടെ സ്ക്രീന്‍ കെമിസ്ട്രിക്ക് മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്ക് സംവിധായകനുമായി പ്രശ്നങ്ങളുണ്ടായപ്പോള്‍ ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. സംവിധായകെന മാറ്റിയതിന് ശേഷമേ താന്‍ ഇനി അഭിനയിക്കൂയെന്ന നിലപാടിലായിരുന്നു നിഷ സാരംഗ്. ഇതോടെ അണിയറപ്രവര്‍ത്തകര്‍ സംവിധായകനെ മാറ്റുകയായിരുന്നു. പൂര്‍വ്വാധികം ശക്തിയോടെ നീലു തിരിച്ചെത്തുകയുമായിരുന്നു.
nisha sarang birthday celibration
