ഞാൻ എന്താണെന്നു എന്നെ മനസിലാക്കി എന്റെ കൂടെ നിന്നു, പ്രിയതമയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നിരഞ്ജൻ!
മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടനാണ് നിരഞ്ജൻ നായർ. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് നിരഞ്ജന് ജനപ്രീയനായി മാറുന്നത്. മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയില്‍, പൂക്കാലം വരവായി തുടങ്ങിയ ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ച് കയ്യടി നേടിയ താരമാണ് നിരഞ്ജന് സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യ ഗോപികയ്ക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് .
നമ്മൾ എന്താണെന്നു മനസിലാക്കി കൂടെ നിൽക്കുനൊരാൾ നമ്മുടെ ഭാഗ്യമാണ്. ഞാൻ എന്താണെന്നു എന്നെ മനസിലാക്കി എന്റെ കൂടെ നിന്നു, എല്ലാത്തിലും സപ്പോർട്ട് ചെയ്തു. എന്റെ എല്ലാ വിഷമഘട്ടങ്ങളിലും എന്നെ ചേർത്തു പിടിച്ചു നിർത്തി. പോട്ടെ സാരമില്ലന്നെ എന്ന് പറയുന്നവൾ. ജീവിതത്തിൽ ഒരുപാടു പ്രതിസന്ധികൾ ഒന്നു ചിരിക്കാൻ പോലും മറന്നു തരണം ചെയുന്നവൾ. ഇപ്പോഴുള്ള ഈ വിഷമഘട്ടവും തരണം ചെയ്യുമെന്ന് എന്നെ ഇടയ്ക്കു ഇടയ്ക്കു ആത്മവിശ്വാസം പകരുന്നവൾ. അവൾക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ആഘോഷങ്ങൾ ഇല്ലെങ്കിലും അവൾക്കായി ഒരു കടലോളം ജന്മദിനാശംസകൾ എന്നായിരുന്നു നിരഞ്ജൻ കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെയായി ഗോപികയ്ക്ക് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
അപ്രതീക്ഷിതമായി ഗോപികയുടെ അമ്മയെ നഷ്ടമായതിനെക്കുറിച്ച് നേരത്തെ നിരഞ്ജൻ പറഞ്ഞിരുന്നു. ഒരുപാടു ആഗ്രഹങ്ങൾ ബാക്കി വച്ചിട്ടാണ് ആ അച്ഛനും അമ്മയും ഞങ്ങളെ വിട്ടു പോയത്. കുഞ്ഞൂട്ടനെ കാണാതെ അവളുടെ അച്ഛനും കുഞ്ഞൂട്ടനെ കണ്ടിട്ട് അവളുടെ അമ്മയും നേരത്തെ പോയി. ഞങ്ങടെ കുഞ്ഞിനെ കാണണമെന്ന് ആ ആച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.
കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ഉത്സവം ആക്കണം എന്ന് അമ്മയും. പക്ഷെ വിധി എല്ലാത്തിനും തടയിട്ടു. ഇനിയൊരു ജൻമം അവരുമായി ഒന്നിച്ചു ജീവിക്കാൻ സാധിക്കുമെങ്കിൽ അതാണ് പുണ്യമെന്ന് ഞാൻ കരുതുന്നു. കുഞ്ഞൂട്ടനെ കാണാതെ സ്നേഹിച്ചൊരു മുത്തശ്ശനെയും സ്നേഹിച്ചു കൊതി തീരാതെ പോയൊരു അമ്മമ്മയും അവന്റെ ജീവിതത്തിന് മുന്നിൽ ഒരു കെടാവിളക്കായി വഴിതെളിക്കും.
ഒരുപാടു സ്നേഹത്തിന്റെ ഒരു കടൽ ആയിരുന്നു അവർ രണ്ടുപേരും. ഇപ്പോഴുണ്ടായിരുന്നെങ്കിൽ അവർ അവനെ മത്സരിച്ചു സ്നേഹിച്ചേനെ. കുഞ്ഞൂട്ടന്റെ ഏറ്റവും വലിയ നഷ്ടം തന്നെയാണ് അവരെ നഷ്ടമായത് എന്നായിരുന്നു നേരത്തെ നിരഞ്ജൻ കുറിച്ചത്.
