Actress
ഗുരുവായൂരമ്പല നടയുടെ പ്രിവ്യൂ ഷോയിൽ ഞാനടക്കം ആരും ചിരിച്ചില്ല, സിനിമ വർക്ക് ആകില്ലെന്നാണ് കരുതിയത്; നിഖില വിമൽ
ഗുരുവായൂരമ്പല നടയുടെ പ്രിവ്യൂ ഷോയിൽ ഞാനടക്കം ആരും ചിരിച്ചില്ല, സിനിമ വർക്ക് ആകില്ലെന്നാണ് കരുതിയത്; നിഖില വിമൽ
പൃഥ്വിരാജ്- ബേസിൽ ജോസഫ് എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയിൽ’. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് നിഖില വിമൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രിവ്യൂ ഷോ കാണുന്ന സമയത്ത് താനടക്കം സിനിമയുടെ ഭാഗമായിരുന്ന ആരും ചിരിച്ചില്ലെന്നും സിനിമ വർക്ക് ആകില്ലെന്നുമാണ് കരുതിയതെന്നുമാണ് നടി പറയുന്നത്.
ഗുരുവായൂരമ്പല നടയിൽ സിനിമയുടെ പ്രിവ്യൂ ഷോ കാണുന്ന സമയത്ത് താനടക്കം സിനിമയുടെ ഭാഗമായിരുന്ന ആരും ചിരിച്ചില്ല. സിനിമ വർക്ക് ആകില്ലെന്നാണ് കരുതിയിരുന്നത്. എന്നാൽ സംവിധായകൻ വിപിൻ ദാസിന് സിനിമ വർക്ക് ആകുമെന്ന് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു.
പക്ഷേ ഞങ്ങൾ തിയേറ്ററിൽ പോയി സിനിമ കണ്ടപ്പോഴാണ് എല്ലാവർക്കും ഇഷ്ടമാകുന്നുവെന്ന് മനസിലായത്. വെറുതെ ഒരാൾ നടന്നു പോകുന്ന സീനിൽ വരെ ആളുകൾ ചിരിക്കുന്നുണ്ടായിരുന്നുവെന്നും നിഖില വിമൽ പറഞ്ഞു. ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഒരു കോമഡി എന്റർടൈനർ ആയി മേയ് 16-ന് തിയേറ്ററുകളിലെത്തിയ ചിത്രം 100 കോടിയ്ക്കും മുകളിലാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്. പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെ ബാനറില് സുപ്രിയ മേനോനും, ഇ4 എന്റര്ടൈന്മെന്റിന്റെ ബാനറില് മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവര് ചേര്ന്നാണ് ചിത്രം നിർമിച്ചത്.
തമിഴ് ഹാസ്യതാരം യോഗി ബാബു മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.’കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിച്ച സിനിമയിൽ നിഖില വിമൽ, അനശ്വര രാജൻ എന്നിവരാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.
