general
നടൻ നിഖിൽ സിദ്ധാർത്ഥ വിവാഹിതനായി
നടൻ നിഖിൽ സിദ്ധാർത്ഥ വിവാഹിതനായി
ഹാപ്പിഡേയ്സിലൂടെ പരിചിതനായ നടന് നിഖിൽ സിദ്ധാർത്ഥ വിവാഹിതനായി. ഡോക്ടര്‍ പല്ലവി വര്‍മ്മയാണ് വധു. ലോക്ക് ഡൗൺ കാലത്ത് പാലിക്കേണ്ട സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും വിവാഹം നടന്നത്. ഹൈദരാബാദിലെ നിഖിലിന്റെ ഫാംഹൗസില്വച്ചായിരിക്കും വിവാഹ ചടങ്ങ്
ഇവരുടെ വിവാഹം ഏപ്രില്‍ 16 നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
ദീര്‍ഘകാലങ്ങളായി നിഖിലും പല്ലവിയും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. മാസങ്ങള്‍ക്ക് മുമ്പാണ് ഇരുകുടംബങ്ങളുടെയും ആശിര്‍വാദത്തോടെ വിവാഹ നിശ്ചയം നടന്നത്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഹാപ്പി ഡേയ്സ് 2007ലാണ് റിലീസ് ചെയ്തത്. വരുണ്‍ സന്ദേശ്, തമന്ന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍. രാജേഷ് എന്ന കഥാപാത്രമായാണ് നിഖിൽ ചിത്രത്തിൽ എത്തിയിരുന്നത്.
Nikhil Siddharth
