Bollywood
വീട്ടിൽ റെയ്ഡ്; 10 ഗ്രാം കഞ്ചാവ് കണ്ടെത്തി; പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യ അറസ്റ്റില്‍
വീട്ടിൽ റെയ്ഡ്; 10 ഗ്രാം കഞ്ചാവ് കണ്ടെത്തി; പ്രമുഖ നിര്‍മ്മാതാവിന്റെ ഭാര്യ അറസ്റ്റില്‍
Published on

നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നിര്‍മാതാവ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍. ഇവരുടെ ജുഹുവിലെ വീട്ടിലായിരുന്നു ഇന്നലെ റെയ്ഡ് നടത്തിയത്. ഇതേ തുടർന്ന് ഫ്ലാറ്റില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു. ഭര്‍ത്താവ് ഫിറോസ് നദിയാവാല ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരമാണ് ഷബാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി അറസ്റ്റ് എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സ്ഥിരീകരിച്ചു.
ആരക്ഷണ്‍, ഫിര്‍ ഫേര ഫേരി, വെല്‍കം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിര്‍മാതാവാണ് ഫിറോസ് നാദിയാവാല. ഫിറോസിന് എന്‍സിബി നേരത്തെ സമന്‍സ് അയച്ചിരുന്നതാണ്. ഞായറാഴ്ച രാവിലെ ഹാജരാകണമെന്നായിരുന്നു എന്‍സിബി ഫിറോസിനോട് ആവശ്യപ്പെട്ടിരുന്നത്.
ലഹരിക്കേസില്‍ ഈ മാസം ആറിന് അറസ്റ്റിലായ അബ്ദുല്‍ ഖാദിര്‍ ഷെയ്ഖാണ് നദിയാവാലയുടെ വസതിയില്‍ ലഹരിമരുന്ന് എത്തിച്ചതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
നടൻ പരേഷ് റാവലിനോട് 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ അക്ഷയ് കുമാറിന്റെ നിർമാണക്കമ്പനിയായ കേപ് ഓഫ് ഗുഡ് ഫിലിംസ്....
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...