News
വിശ്വനാഥന് ആനന്ദിന്റെ ജീവിതം സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ അണിയറ പ്രവര്‍ത്തകര്‍
വിശ്വനാഥന് ആനന്ദിന്റെ ജീവിതം സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ അണിയറ പ്രവര്‍ത്തകര്‍

ഇന്ത്യയുടെ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന് ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. ആനന്ദ് എല്‍ റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.സിനിമയുടെ പേര് ഇനിയും തീരുമാനമായിട്ടില്ല.
സിനിമയുടെ നിര്‍മാണത്തിലും ആനന്ദ് എല്‍ റായ് ഭാഗമാകും. നിലവില്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന അത്രംഗി രെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണുള്ളത്. ആനന്ദ് ഏത് താരത്തെയാണ് നിര്‍ദേശിക്കുകയെന്ന് വ്യക്തമല്ല. അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.
ഇന്ത്യയില്‍ നിന്നുള്ള ലോക ചെസ് ചാമ്പ്യനാണ് വിശ്വനാഥന് ആനന്ദ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് അദ്ദേഹം. 1988ലായിരുന്നു അത്. അഞ്ച് തവണ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം ആദ്യമായി വാങ്ങിയതും ആനന്ദ് ആണ്. പത്മ വിഭൂഷണ്‍ അടക്കമുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...