അജ്ഞാത വാട്സാപ്പ് വീഡിയോ കോള്‍ വഴി നഗ്നതാ പ്രദര്‍ശനം, പരാതിയുമായി നടി; അജ്ഞാത നമ്പരുകളില്‍ നിന്ന് തനിക്ക് തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്നും താരം
അജ്ഞാത വാട്സാപ്പ് വീഡിയോ കോള്‍ വഴി നഗ്നതാ പ്രദര്‍ശനം, പരാതിയുമായി നടി; അജ്ഞാത നമ്പരുകളില്‍ നിന്ന് തനിക്ക് തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്നും താരം
അജ്ഞാത വാട്സാപ്പ് വീഡിയോ കോള്‍ വഴി നഗ്നതാ പ്രദര്‍ശനം, പരാതിയുമായി നടി; അജ്ഞാത നമ്പരുകളില്‍ നിന്ന് തനിക്ക് തുടര്‍ച്ചയായി വീഡിയോ കോള്‍ വരാറുണ്ടെന്നും താരം
തന്നെ അജ്ഞാതനായ ഒരാള്‍ വാട്സാപ്പ് വഴി വീഡിയോ കോള്‍ ചെയ്ത് സ്വയംഭോഗം ചെയ്തുവെന്ന പരാതിയുമായി നടി. ബ്രിട്ടന് കണ്ട്രി കോഡുള്ള നമ്പരില്‍ നിന്നാണ് കോള്‍ വന്നതെന്ന് മുംബൈയില്‍ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ നടി പറയുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ സഹിതമാണ് നടി പരാതി നല്‍കിയത്. അജ്ഞാത നമ്പരുകളില്‍ നിന്ന് തുടര്‍ച്ചയായി തനിക്ക് വീഡിയോ കോള്‍ വരാറുണ്ടെന്ന് നടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
സാധാരണയായി ഇത്തരം അജ്ഞാത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ സ്വീകരിക്കാറില്ലെന്നും, എന്നാല്‍ കഴിഞ്ഞ ദിവസം അബദ്ധത്തില്‍ കോള്‍ എടുക്കുകയായിരുന്നുവെന്നുമാണ് നടി പറയുന്നത്. തുടര്‍ന്ന്, പ്രതി തന്നെ കാണുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഫോണ്‍ ക്യാമറ മറച്ചുകൊണ്ട് വിളിച്ചയാളുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുത്തു.
അതിനുശേഷം വിളിച്ചയാള്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. തന്റെ പേരു വിളിച്ചാണ് ഇയാള്‍ സന്ദേശങ്ങള്‍ അയച്ചതെന്നും യുവതി പറയുന്നു. മുംബൈ വെര്‍സോവ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേ നമ്പരില്‍ നിന്ന് മറ്റൊരു യുവതിക്കും നഗ്ന വീഡിയോ കോള്‍ ലഭിച്ചതായി പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017...
മലയാളികൾക്കേറെ പ്രിയങ്കരിയാണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിലെല്ലാം നടിയുടെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയായ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...