Social Media
‘തനിയെ നടക്കാന്‍ പോലും ആകില്ല’, നാല് മാസം കൊണ്ട് മൂന്നാം ഭര്‍ത്താവിനെയും കളഞ്ഞു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വനിതയുടെ മേക്കോവര്‍
‘തനിയെ നടക്കാന്‍ പോലും ആകില്ല’, നാല് മാസം കൊണ്ട് മൂന്നാം ഭര്‍ത്താവിനെയും കളഞ്ഞു; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വനിതയുടെ മേക്കോവര്‍
തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ചര്‍ച്ചയായ വിവാഹമാണ് നടി വനിത വിജയകുമാറിന്റേത്. ലോക്ക്ഡൗണ്‍ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ താരം നിരവധി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചു. വനിതയുടെ മൂന്നാം വിവാഹമായിരുന്നു സംവിധായകന് പീറ്റര്‍ പോളുമായി കഴിഞ്ഞത്. എന്നാല്‍ വിവാഹമോചനം നേടാതെയായിരുന്നു പീറ്റര്‍ രണ്ടാമത് വിവാഹം കഴിച്ചത്. പീറ്റര്‍ പോളിന്റെ ഭാര്യ ഹെലന് എലിസബത്ത് ഭര്‍ത്താവിനെ തിരികെ വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം അടച്ചാക്ഷേപിക്കുകയായിരുന്നു വനിത. പീറ്ററിനും മക്കള്‍ക്കുമൊപ്പം ജന്മദിനവും അവധി ദിനങ്ങളും ആഘോഷമാക്കിയ താരം ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെയ്ക്കുകയും ചെയ്തു. എന്നാല്‍ വളരെ വൈകാതെ തന്നെ രണ്ടാളും വേര്‍പിരിഞ്ഞു.
മദ്യപിച്ചെത്തിയ പീറ്ററിനെ വനിത കരണത്തടിച്ച് വീടിനു പുറത്താക്കി എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. വനിതയുടെ നാല്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി ഗോവയില്‍ പോയപ്പോഴാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായത്. അന്ന് ഒപ്പമുണ്ടായിരുന്ന പീറ്റര്‍ മദ്യപിച്ച് ബോധമില്ലാതെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും തന്നെ കുറിച്ച് യാതൊന്നും ചിന്തിക്കാതെയുള്ള പെരുമാറ്റം ആയിരുന്നു എന്നെല്ലാം വനിത വെളിപ്പെടുത്തിയിരുന്നു. ‘ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുമ്പോഴാണ് പീറ്റര്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം ഞാനറിയുന്നത്. അടുത്തിടെ പീറ്ററിന് ഹൃദയാഘാതം സംഭവിച്ചു. അമിതമായ പുകവലിയും മദ്യപാനവും കാരണ ഉണ്ടായതാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ കൊടുത്തു. ജീവന് തുല്യം സ്നേഹിക്കുന്ന ഒരാള്‍ മരണത്തോട് മല്ലിടുമ്പോള്‍ അവിടെ പണത്തിനൊക്കെ എന്ത് സ്ഥാനം. ജീവിതം ഞങ്ങള്‍ തുടങ്ങുന്ന സയത്താണ് അസുഖം ഉണ്ടാകുന്നത്. ആ വിഷമഘട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴും അദ്ദേഹം വീണ്ടും പഴയത് പോലെ കുടിയും വലിയും മാത്രമായി. ഒരുദിവസം ചുമച്ച് ചുമച്ച് ചോര തുപ്പി. വീണ്ടും ആശുപത്രിയിലേയ്ക്ക്. അതിന്റെ ബില്ലും വിവരങ്ങളും എന്റെ കയ്യില്‍ ഉണ്ട്. ഐസിയുവില്‍ ഒരാഴ്ച കിടന്നു.’ അദ്ദേഹം എങ്ങോട്ടൊക്കെ പോകുന്നു എന്ന് അറിയാന്‍ വേണ്ടി അദ്ദേഹത്തോട് പറഞ്ഞിട്ടു തന്നെ ഫോണില്‍ ട്രാക്കര്‍ വെച്ചു. പക്ഷെ ഒന്നും ശരിയായി വന്നില്ല. അദ്ദേഹത്തിന് തനിയെ നടക്കാന്‍ പോലും ആകില്ലായിരുന്നു. എന്തൊക്കെ സംഭവിച്ചാലും തകര്‍ച്ചകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റവളാണ് ഞാന്‍. എന്റെ മക്കള്‍ക്കു വേണ്ടി ഞാന്‍ ജീവിക്കുമെന്നും വനിത പറഞ്ഞിരുന്നു.
വനിതയുടെ ആദ്യത്തെ രണ്ടു വിവാഹത്തിലായി മൂന്ന് കുട്ടികള്‍ ഉണ്ട്. 2000ലാണ് നടന് ആകാശുമായുള്ള വനിതയുടെ ആദ്യ വിവാഹം. 2007 ല്‍ ഈ ബന്ധം വേര്‍പെടുത്തി. അതില്‍ വനിതക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. അതിനു ശേഷം അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ വനിതയ്ക്കൊരു മകളുണ്ട്. 2012ല്‍ ഇവര്‍ വിവാഹമോചിതരായി. തുടര്‍ന്നാണ് വിഷ്വല്‍ ഇഫക്ട്സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളിനെ കഴിഞ്ഞ ജൂണ്‍ 27ന് വിവാഹം കഴിക്കുന്നത്.
പീറ്ററുമായുള്ള വിവാഹബന്ധത്തിലുണ്ടായ വിഷമങ്ങളില്‍ നിന്നെല്ലാം മാറി സന്തോഷത്തോടെ ഇരിക്കുന്ന പുതിയ ചിത്രങ്ങളാണ് നടിയിപ്പോള്‍ പങ്ക് വെച്ചിരിക്കുന്നത്. ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ കഴുത്തിന് താഴെ പുതിയൊരു ടാറ്റു പതിപ്പിച്ചതാണ് ആരാധകര്‍ ആദ്യം ശ്രദ്ധിച്ചത്. പെട്ടെന്ന് ആര്‍ക്കും മനസിലാവാത്ത തരത്തില്‍ എന്തോ എഴുത്താണ് ടാറ്റൂ ആയി വനിത ചെയ്തത്. ഇതെന്താണെന്ന് പറയാന്‍ പറ്റുമോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ചോദ്യം ഉയര്‍ന്ന് വരികയാണ്. നിലവില്‍ പുത്തന്‍ മേക്കോവറിലാണ് താരം. ഇതുവരെ കണ്ടതില്‍ നിന്നും ശരീരഭാരം കുറച്ച് മോഡേണ്‍ വസ്ത്രങ്ങളിലാണ് വനിത പ്രത്യക്ഷപ്പെട്ടത്. പുതിയ ചില പരിപാടികളും ആരംഭിച്ചതായാണ് വിവരം.
about vanitha vijayakumar
