Connect with us

ഡേര്‍ട്ടി പിക്ച്ചര്‍ താരത്തിന്റെ മരണത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് പോലീസ്

News

ഡേര്‍ട്ടി പിക്ച്ചര്‍ താരത്തിന്റെ മരണത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് പോലീസ്

ഡേര്‍ട്ടി പിക്ച്ചര്‍ താരത്തിന്റെ മരണത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് പോലീസ്

ബോളിവുഡ് നടിയും മോഡലുമായ ആര്യ ബാനര്‍ജിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇത് കൊലപാതകം അല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആര്യ ലിവര്‍ സിറോസിസ് രോഗിയായിരുന്നുവെന്നാണ് പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍. ആര്യയുടെ ആമാശയത്തിനുള്ളില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗത്ത് കൊല്‍ക്കത്തയിലെ ഫ്‌ളാറ്റിലാണ് വെള്ളിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം പുറത്തു വന്ന നിലയിലായിരുന്നു. നടി ഒറ്റയ്ക്കായിരുന്നു ഫ്‌ളാറ്റില്‍ താമസം. വെള്ളിയാഴ്ച രാവിലെ വീട്ടുജോലിക്കാരി കോളിങ് ബെല്ലടിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ അയല്‍ക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. അകത്തുനിന്ന് പൂട്ടിയ വാതില്‍ പൊളിച്ചാണ് പോലീസ് ഉള്ളിലേയ്ക്ക് കടന്നത്.ഫ്‌ളാറ്റില്‍നിന്ന് നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പ്രമുഖ സിത്താര്‍ വാദകനായ നിഖില്‍ ബാനര്‍ജിയുടെ മകളാണ് ആര്യ ബാനര്‍ജി. ദേവദത്ത ബാനര്‍ജി എന്നാണ് യഥാര്‍ഥ പേരെങ്കിലും ആര്യ ബാനര്‍ജി എന്ന പേരിലാണ് സിനിമാ മോഡലിങ് രംഗത്ത് അറിയപ്പെട്ടിരുന്നത്. ഏകസഹോദരി സിംഗപ്പൂരിലാണ് താമസം. ഡേര്‍ട്ടി പിക്ചര്‍ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് ആര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. 

More in News

Trending

Recent

To Top