Connect with us

മമ്മൂട്ടിയ്ക്കും മോഹൻലാലിനും പിന്നാലെ ഗോൾഡൻ വിസ ഏറ്റുവാങ്ങി ടോവിനോ തോമസ്

News

മമ്മൂട്ടിയ്ക്കും മോഹൻലാലിനും പിന്നാലെ ഗോൾഡൻ വിസ ഏറ്റുവാങ്ങി ടോവിനോ തോമസ്

മമ്മൂട്ടിയ്ക്കും മോഹൻലാലിനും പിന്നാലെ ഗോൾഡൻ വിസ ഏറ്റുവാങ്ങി ടോവിനോ തോമസ്

മമ്മൂട്ടിയ്ക്കും മോഹൻലാലിനും പിന്നാലെ യുഎഇയുടെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നടന്‍ ടൊവിനോ തോമസ് ഏറ്റുവാങ്ങി. ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നതിന്റെ ചിത്രം ടൊവിനൊ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

“യുഎഇയുടെ ഗോൾഡൻ വിസ ലഭിച്ചതിൽ അങ്ങേയറ്റം കൃതജ്ഞതയുണ്ട്. ശരിക്കും ബഹുമാനത്തോടെയും എളിമയോടെയും സ്വീകരിക്കുന്നു. ഈ മനോഹരമായ രാഷ്ട്രവുമായി അവിസ്മരണീയമായ ഒരു ഇടപഴകൽ പ്രതീക്ഷിക്കുന്നു!!,” ടൊവിനോ കുറിച്ചു.

വിവിധ മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് മലയാള ചലച്ചിത്ര രംഗത്തുനിന്ന് ആദ്യമായി ഗോൾഡൻ വിസ ലഭിച്ചത്.

ഇപ്പോൾ മലയാള ചലച്ചിത്ര രംഗത്തുനിന്ന് ഗോൾഡൻ വിസ ലഭിക്കുന്ന മൂന്നാമത്തെ താരമായി ടൊവിനോ മാറി. വരും ദിവസങ്ങളിൽ മറ്റ് ചില യുവ താരങ്ങള്‍ക്കും യുഎഇ ഗോൾഡൻ വിസ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. കലാ രംഗത്തുള്ളവർക്ക് ഈ മാസം 30 മുതല്‍ ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോരിറ്റി പ്രഖ്യാപിച്ചിരുന്നു.

അഞ്ചു മുതൽ പത്തു വർഷം വരെ കാലാവധിയുള്ളതാണ് ഗോൾഡൻ വിസ. കേരളത്തിന് നിരവധി സംഭാവനകൾ നൽകിയ യുസഫ് അലിയാണ് വിസക്കായി സഹായിച്ചത് എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഗോൾഡൻ വിസ നൽകി യുഎഇ സർക്കാർ ആദരിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് മലയാളികൾ നൽകിയ ഒരു സമ്മാനമായാണ് കാണുന്നതെന്ന് വിസ സ്വീകരിച്ച ശേഷം മമ്മൂട്ടി പറഞ്ഞിരുന്നു.

നേരത്തെ ഷാരൂഖ് ഖാനും സഞ്ജയ് ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു. നിരവധി ഇന്ത്യൻ വ്യവസായികൾക്കും ഡോക്ടർമാർക്കും ഇതിനു മുൻപ് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്. ടെന്നീസ് താരം സാനിയ മിർസയും ഗോൾഡൻ വിസക്ക് അർഹയായിട്ടുണ്ട്.

More in News

Trending

Recent

To Top