News
മൃഗങ്ങൾക്ക് എതിരെ കൊടും ക്രൂരത, രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം
മൃഗങ്ങൾക്ക് എതിരെ കൊടും ക്രൂരത, രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം
Published on
മൃഗങ്ങൾക്ക് എതിരെ നടക്കുന്ന ക്രൂരതയ്ക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് മൃഗസ്നേഹികൾ പ്രതിഷേധവുമായി എത്തിയത്.
കഴിഞ്ഞ ദിവസം തൃക്കാക്കര നഗരസഭാ യാർഡിൽ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. നായ്ക്കളെ കൊന്നത് നഗരസഭയുടെ നിർദേശ പ്രകാരമാണ് എന്ന് പ്രതികൾ മൊഴി നൽകിയതായാണ് സൂചന.
ഈ സാഹചര്യത്തിലാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹികൾ പ്രതിഷേധം നടത്തിയത്. നായ്ക്കളെ കൈകളിൽ പിടിച്ചുകൊണ്ടാണ് പ്രധിഷേധം. കുറ്റവാളികൾക്ക് എതിരെ ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യമാണ് മൃഗസ്നേഹികൾ ഉന്നയിക്കുന്നത്. ഈ ആവശ്യം പരിഗണിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവർ പറഞ്ഞു.
Continue Reading
You may also like...
Related Topics:Ranjini Haridas